ചിറ്റൂര്‍:കേന്ദ്ര ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടി സംഘടിപ്പി ച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാ രുകള്‍ പൊതുജനങ്ങളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന പദ്ധതി കളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും പുതുതലമുറ ബോധവാ ന്മാരാകണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പറഞ്ഞു. സംസ്ഥാ ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പദ്ധതികളെക്കു റിച്ചുമുള്ള വാര്‍ത്തകളും വിവരങ്ങളും വിദ്യാര്‍ത്ഥികളില്‍ ഫലപ്രദമായി എത്തിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് കുട്ടികളുടെ നിര്‍ദ്ദേശങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനെ അറിയിക്കാനുള്ള അവസരം ഉണ്ടെന്നും ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഹരിത കേരളം മിഷന്റെ ഭാഗമായി നടപ്പാക്കുന്ന ശുചിത്വ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ വി. രാധാകൃഷ്ണന്‍ സംസാരിച്ചു. പരിപാടിയില്‍ ഫീല്‍ഡ് പബ്ലിസിറ്റി ജില്ലാ ഓഫീസര്‍ എം.സ്മിതി, ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് സായിനാഥ്, എന്‍.എസ.്എസ് പ്രോഗ്രാം ഓഫീസര്‍ ഗോവിന്ദന്‍കുട്ടി സംസാരിച്ചു.
ജനസമ്പര്‍ക്ക പരിപാടിയും പ്രദര്‍ശനവും
ഡിസംബര്‍ 10 നും 11 നും ചിറ്റൂര്‍ നെഹ്‌റു ഓഡിറ്റോറിയത്തില്‍ നടക്കുന്ന ബോധവല്‍ക്കരണ പരിപാടികളും പ്രദര്‍ശനവും ചിറ്റൂര്‍-തത്തമംഗലം നഗരസഭ ചെയര്‍മാന്‍ കെ .മധു ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 മുതല്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളെകുറിച്ചുള്ള ക്ലാസ്സുകളും ശില്‍പശാലയും നടക്കും. വൈകിട്ട് നാലിന് കലാപരിപാടികളും അരങ്ങേറും. 10, 11 തീയതികളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ക്ഷേമ പദ്ധതികളും പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള പ്രദര്‍ശന സ്റ്റാളുകള്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 4 വരെയും മെഡിക്കല്‍ ക്യാമ്പ് 10.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉണ്ടായിരിക്കുമെന്ന് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ എം. സ്മിതി അറിയിച്ചു.