അലനല്ലൂര്‍:പരിസ്ഥിതി സംരക്ഷണവും ഹരിതവല്‍ക്കരണവും ല ക്ഷ്യമിട്ട് ഫലഭൂയിഷ്ഠമായ തരിശ് ഇടങ്ങളില്‍ വിതറി മുളപ്പിക്കാന്‍ സീഡ് ബോളുകള്‍ തയ്യാറാക്കി എടത്തനാട്ടുകര ഗവ.ഹയര്‍ സെക്ക ണ്ടറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍.അതിജീവനം 2021 സപ്തദിന ക്യാമ്പില്‍ നാമ്പ് എന്ന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആ യിരം സീഡ് ബോളുകളാണ് നിര്‍മിച്ചത്. പ്രാദേശികമായി ലഭ്യമായ വൃക്ഷങ്ങളുടെ വിത്തുകള്‍ ശേഖരിച്ച് ചാണകവും പശിമയുള്ള മ ണ്ണും പ്രത്യേക അനുപാതത്തില്‍ കുഴച്ച് വിത്തുകള്‍ പൊതിഞ്ഞ് ത ണലത്ത് ഉണക്കിയെടുത്താണ് സീഡ് ബോളുകള്‍ തയ്യാറാക്കിയത്. ആനുകൂലമായ കാലാവസ്ഥയില്‍ ആവശ്യമായ ഇടങ്ങളില്‍ ഇവ വിതയ്ക്കും.എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സി.ജി വിപിന്‍, അധ്യാപകരായ എം പി ഗിരിജ,മിനിമോള്‍ വളണ്ടിയര്‍ ലീഡര്‍മാ രായ എ മുഹമ്മദ് ഫര്‍ഷാദ് സനീന്‍, ടി നിദ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!