മണ്ണാര്‍ക്കാട്: മുസ്ലിം വൈകാരികത സൃഷ്ടിച്ച് മത ധ്രുവീകരണവും സ്ത്രീകളുടെ അനുഭാവവും നേടാനുളള ലക്ഷ്യമാണ് സ്ത്രീ വിവാ ഹ പ്രായം ഉയര്‍ത്തുന്നതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാറിനുളളതെന്ന് സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ (എസ്.ഇ.എ) ജില്ലാ എക്‌സി ക്യൂട്ടീവ് ക്യാമ്പ് വിലയിരുത്തി. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്.ഇ.എ ജില്ലാപ്രസിഡന്റ് ടി.എ റസാഖ് അധ്യ ക്ഷത വഹിച്ചു. വിവിധ സെഷനുകളില്‍ റഹീം ചുഴലി, ഷംസുദ്ദീന്‍ ഒഴുകൂര്‍, സാദിക്കലി ചീക്കോട്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാ ന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ വിഷയാവതരണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സി. മുഹമ്മദാലി ഫൈസി, മുസ്ത ഫ അഷ്‌റഫി കക്കുപ്പടി, നാസര്‍ കാളമ്പാറ, ബഷീര്‍ തെക്കന്‍, അ സ്ഖറലി കരിമ്പ, ഹബീബ് ഫൈസി കോട്ടോപ്പാടം, സയ്യിദ് ഹുസൈ ന്‍ തങ്ങള്‍ കൊടക്കാട്, ബാബു ആലായന്‍, എം.എം ബഷീര്‍, അസീ സ് കക്കാടന്‍, ബഷീര്‍ അമ്പാഴക്കോട്, എം.പി അബ്ദു റഹ്മാന്‍ എന്നിവ ര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി എം.ടി സൈനുല്‍ ആബിദീന്‍ സ്വാഗതവും അലി നന്ദിയും പറഞ്ഞു.