അലനല്ലൂര്‍ : കുട്ടികളില്‍ കോവിഡ് കാലത്ത് നഷ്ടമായ വായനാ ശീല ത്തെ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ അലനല്ലൂര്‍ എ.എം. എല്‍.പി.സ്‌കൂള്‍ ,അലനല്ലൂര്‍ കലാസമിതിയുമായി സഹകരിച്ചുകൊ ണ്ട് സംഘടിപ്പിച്ച തനതു പരിപാടിയായ ‘ വായനാ വസന്തം’ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുള്‍ സലീം ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി ഒരു കുട്ടിക്ക് 5 പുസ്തകങ്ങളാണ് ക്രിസ്തുമസ് അവധിക്കാലത്ത് നല്‍കുക. വീട്ടുകാരുടെ സഹായത്തോടെ 10 ദി വസത്തിനുള്ളില്‍ കുട്ടികള്‍ ഈ പുസ്തകങ്ങള്‍ വായിച്ച് കുറിപ്പ് തയ്യാ റാക്കണം. ഏറ്റവും മികച്ച വായനാക്കുറിപ്പുകള്‍ക്ക് അലനല്ലൂര്‍ കലാ സമിതി സമ്മാനങ്ങള്‍ നല്‍കും .പ്രധാനാദ്ധ്യാപകന്‍ കെ.എ.സുദര്‍ ശനകുമാര്‍ അദ്ധ്യക്ഷനായി. ലൈബ്രേറിയന്‍ പ്രിയ രാമനുണ്ണി, പി. വി.ജയപ്രകാശ്, നൗഷാദ് പുത്തങ്ങോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.