അഗളി: ക്രിസ്തുമസ് പുതുവത്സരാഘോഷവേളയില്‍ വ്യാജമദ്യത്തി ന്റേയും മയക്കുമരുന്നിന്റേയും വ്യാപനവും വിണനവും തടയുന്ന തിനായി എക്‌സൈസ് വകുപ്പ് നടത്തുന്ന സ്‌പെഷ്യല്‍ എന്‍ഫോഴ് സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി അട്ടപ്പാടിയില്‍ നടത്തിയ പരി ശോധനയില്‍ 218 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു.
അഗളി പാടവയല്‍ മേലേ അബ്ബന്നൂര്‍,പുതൂര്‍ ചാളയൂര്‍ ഊരിനു സ മീപം പൂക്കുണ്ടിമലയിലും,ചാവടിയൂരിലും സമീപ പ്രദേശങ്ങളി ലുമായാണ് പരിശോധന നടന്നത്.മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ ക്കിള്‍ പാര്‍ട്ടി വനംവകുപ്പിന്റെയും പഞ്ചായത്ത് അധികൃതരുടേ യും സഹകരണത്തോടെ സംയുക്ത പരിശോധനയാണ് നടത്തി യത്.മേലേ അബ്ബന്നൂര്‍ ഭാഗത്ത് നിന്നും നൂറ് ലിറ്റര്‍ വാഷും വാറ്റുപ കരങ്ങളും പൂക്കുണ്ടി മലയില്‍ നിന്നും 118 ലിറ്റര്‍ വാഷുമാണ് കണ്ടെത്തിയത്.ഇരു സംഭവങ്ങളും അബ്കാരി നിയമപ്രകാരം കേ സെടുത്തിട്ടുണ്ട്.മേലേ അബ്ബന്നൂരില്‍ വാഷ് കണ്ടെത്തിയ സംഭവ ത്തില്‍ മേലേ അബ്ബന്നൂര്‍ ഊരിലെ കൃഷ്ണന്‍ (60) എന്നയാള്‍ക്കെതി രെയാണ് കേസെടുത്തത്.
മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസി ന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ റെയ്ഡില്‍ പുതൂര്‍ പഞ്ചാ യത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍,വാര്‍ഡ് മെമ്പര്‍ ചന്ദ്രന്‍ പ്രിവ ന്റീവ് ഓഫീസര്‍മാരായ ഷനൂജ്,സുരേഷ്,പ്രിവന്റീവ് ഓഫീ സര്‍ ഗ്രേഡ് സദാനന്ദ കമ്മത്ത്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരാ യ വിവേക്,രംഗന്‍പോള്‍ മുക്കാലി റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജിഷ്ണു,ഫോറസ്റ്റ് വാച്ചര്‍മാരായ ചന്ദ്രന്‍,ഗുപ്തന്‍,രാജന്‍ എന്നിവരും പങ്കെടുത്തു.
കണ്‍ട്രോള്‍ റൂം തുറന്നു
ഡിസംബര്‍ നാലു മുതല്‍ 2022 ജനുവരി മൂന്ന് വരെയാണ് സംസ്ഥാ നത്ത് സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടക്കുന്നത്. ഇതി ന്റെ ഭാഗമായി പാലക്കാട് ജില്ലാ ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണ റുടെ നിര്‍ദേശാനുസരണം ജില്ലാതലത്തിലും സര്‍ക്കിള്‍ തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.അട്ടപ്പാടിയില്‍ അഗ ളി റെയ്ഞ്ചിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. എക്സൈസ് വകുപ്പ് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി 24 മണിക്കുറും പ്രവര്‍ ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ അബ്കാരി, മയക്കുമരുന്ന് കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങളും പരാതികളും പൊതുജ നങ്ങള്‍ക്ക് വിളിച്ചറിയാക്കാം.
ഫോണ്‍ നമ്പര്‍:
ജില്ലാതല കണ്‍ട്രോള്‍ റൂം നമ്പര്‍- 0491-2505897.
മണ്ണാര്‍ക്കാട്- 9400069614, 9495185911, 9497987159, 8075797407
അട്ടപ്പാടി മേഖല- 9539759713, 8086577796, 9497987160, 8547602308