മണ്ണാര്‍ക്കാട്:യൂണിവേഴ്‌സല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയ ന്‍സിന്റെ ലൈബ്രറി മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.വി ദ്യാര്‍ത്ഥികള്‍ വായനാശീലവും,രചനാശീലവും വളര്‍ത്തി എടുക്കണ മെന്നും,അതിനു വേണ്ടിയാണ് ഇത്തരം ഗ്രന്ഥശാലകള്‍ കൊണ്ട് ഉദ്ദേ ശിക്കന്നതെന്ന് മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ കോളേജുകള്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം സഹകരണ കോളേജുകള്‍ക്ക് ലഭിക്കുന്ന തരത്തില്‍ എല്ലാ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നും മ ന്ത്രി പറഞ്ഞു.വേദിയില്‍ കുമരനാശാന്‍, വള്ളത്തോള്‍,ഓ.എന്‍.വി തുടങ്ങി പത്തോളം കവികളുടെ കവിതകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മന്ത്രി ചൊല്ലി.നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അധ്യ ക്ഷനായി.ചെയര്‍മാന്‍ പി.കെ.ശശി,കോളേജ് വൈസ് ചെയര്‍മാന്‍ ഡോ.കെ.എ. കമ്മാപ്പ,കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ.ജി.റിജുലാല്‍,പ്രിന്‍സിപ്പാള്‍ ഡോടി.ജോണ്‍ മാത്യു,പ്രൊ: എം.നസീം,നഗരസഭ കൗണ്‍സിലര്‍ ടി.ആര്‍.സെബാസ്റ്റ്യന്‍,സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം.പുരുഷോത്തമന്‍, കെ.സുരേ ഷ് ,എം ശബരീദാസന്‍,വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ.എം നസീം എ ന്നിവര്‍ സംസാരിച്ചു.