മണ്ണാര്‍ക്കാട്: സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തോടനുബന്ധി ച്ച് മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി സഹകരണ മേഖല നേരിടുന്ന വര്‍ ത്തമാനകാല വെല്ലുവിളികളും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയ ത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ വ്യാഴാഴ്ച വൈകീട്ട് നാലു മണി ക്ക് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. സം സ്ഥാന സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും.സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കെടിഡിസി ചെ യര്‍മാനുമായ പികെ ശശി,കേരള ബാങ്ക് ബോര്‍ഡ് ഓഫ് മാനേജ്‌മെ ന്റ് അംഗം പിഎ ഉമ്മര്‍ തുടങ്ങിയ പ്രമുഖ വ്യക്തികളും സഹകാരി കളും സെമിനാറില്‍ പങ്കെടുക്കും.കേരളത്തിന്റെ സാമൂഹ്യ പുരോ ഗതിയിലെ നിര്‍ണ്ണായക ശക്തിയായി ഗ്രാമീണ സമ്പദ് വ്യവസ്ഥയു ടെ ചാലകശക്തിയായും പ്രവര്‍ത്തിച്ചു വരുന്ന സഹകരണ മേഖലയി ലെ പ്രശ്‌നങ്ങളും സാധ്യതകളും പരിഹാരമാര്‍ഗങ്ങളും സെമിനാറി ല്‍ ചര്‍ച്ച ചെയ്യുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എം പുരുഷോ ത്തമന്‍ കണ്‍വീനര്‍ യുടി രാമകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.