മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തികള്‍ പുരോഗമി ക്കുന്നു. മഴ മാറി നിന്നതോടെയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏറെ സജീവമായത്. 18 വാര്‍ഡുകളിലായി 1300ലധികം കുടുംബങ്ങളാണ് പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ ഏറെയും സ്ത്രീ തൊ ഴിലാളികളാണ്. 64000 ലധികം അവിദഗ്ധ തൊഴില്‍ ദിനങ്ങള്‍ ഇതി നോടകം തന്നെ ഇവിടെ നല്‍കി കഴിഞ്ഞു. അവിദഗ്ധ വേതനമായി ഈ വര്‍ഷം 1.90 കോടി രൂപയടക്കം ഇവിടെ 2.63 കോടിയാണ് ചെല വഴിച്ചത്. ഒരു കുടുംബത്തിന് ഒരു വര്‍ഷം 100 തൊഴില്‍ ദിനം നല്‍ കുക എന്ന ലക്ഷ്യത്തില്‍ ഇതിനോടകം എട്ട് കുടുംബങ്ങള്‍ക്ക് നല്‍ കാനായി. അടുത്ത പത്ത് ദിവസം കൂടി പിന്നിടുന്നതോടെ ഇതിന്റെ എണ്ണം 65 ആവും.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുളള ലേബര്‍ ബജറ്റ്, ആക്ഷന്‍ പ്ലാന്‍ എന്നി വ തയ്യാറാക്കുന്നതിനുളള ഗ്രാമസഭകളും നടത്തി കഴിഞ്ഞു. ആട്ടി ന്‍കൂട്, കോഴിക്കൂട്, തൊഴുത്ത് എന്നിവയുടെ നിര്‍മ്മാണവും കിണര്‍ നിര്‍മ്മാണം, മത്സ്യ കുളം, അസോള ടാങ്ക്, കംപോസ്റ്റ് പിറ്റ്, സോക് പിറ്റ് എന്നീ പദ്ധതികള്‍ തുടങ്ങുന്നതോടെ ഗ്രാമപഞ്ചായത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏറെ സജീവമാവാനിടയാവും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നര കോടിയിലധികമാണ് ഇവിടെ പദ്ധതി പ്രകാരം ചെലവ്. കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ കുടും ബങ്ങള്‍ക്ക് പദ്ധതിയുടെ ലക്ഷ്യമായ 100 ദിന തൊഴില്‍ ദിനങ്ങള്‍ നല്‍കി കൊണ്ട് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ഒന്നാമതെത്തി യ ഗ്രാമപഞ്ചായത്തുകൂടിയാണ് കുമരംപുത്തൂര്‍. ഇതുകൊണ്ട് തന്നെ തൊഴിലാളികള്‍ക്ക് കഴിഞ്ഞ ഓണത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്ര ത്യേക പാരിതോഷികമായ 1000 രൂപ 882 കുടുംബങ്ങള്‍ക്ക് നല്‍കാ നും കഴിഞ്ഞു.യു.ഡി.എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തില്‍ നിലവി ല്‍ മുസ്ലിംലീഗ് പ്രതിനിധി കെ.കെ ലക്ഷ്മിക്കുട്ടിയാണ് പ്രസിഡന്റ്.