മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ സ്വകാര്യ മത്സ്യമാര്‍ക്കറ്റിന് ലൈസന്‍ സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ കൗണ്‍സില്‍ യോഗത്തി ല്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം.ലൈസന്‍സ് ന ല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശം നടപ്പാക്കണമെന്നു സിപി എം കൗണ്‍സിലര്‍മാരും കോടതിയെ സമീപിക്കണമെന്നു യുഡി എഫ് കൗണ്‍സിലര്‍മാരും നിലപാട് എടുത്തതോടെയാണ് വാക്കുതര്‍ ക്കമുണ്ടായത്.

സ്വകാര്യവ്യക്തിയുടെ അപേക്ഷപ്രകാരം രണ്ടുമാസത്തിനകം ലൈ സന്‍സ് നല്‍കണമെന്ന ഹൈക്കോടതിവിധിക്കെതിരേ നഗരസഭ നല്‍കിയ റിട്ട് അപ്പീല്‍ തള്ളി മുന്‍വിധിയെ കോടതി ശരിവെച്ചിരു ന്നു. എന്നാല്‍, കൂടുതലായി പഠിച്ചതിനുശേഷം മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളൂ എന്ന് ചെയര്‍മാന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വീണ്ടും കോടതിയെ സമീപിക്കാനുള്ള നഗരസഭാ തീരുമാനത്തിനെതിരേ സി.പി.എം.കൗണ്‍സിലര്‍മാര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.

മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് വീണ്ടും വിവാദങ്ങളിലേക്ക് നീങ്ങു ന്നത് കോടതി വിധിക്കെതിരെയുള്ള വെല്ലുവിളിയാണെന്ന് സി.പി. എമ്മിലെ മുതിര്‍ന്ന കൗണ്‍സിലര്‍ ടി. ആര്‍. സെബാസ്റ്റ്യന്‍ പറഞ്ഞു. മീന്‍മാര്‍ക്കറ്റ് ശരിയായരീതിയില്‍ സ്ഥാപിച്ചത് ഇടതുപക്ഷ ഭരണ സമിതിയുടെ നേതൃത്വത്തിലാണ്. ഇപ്പോള്‍ കോടതിവിധിയെ മാ നിക്കുന്നു. നഗരസഭയില്‍ നിരന്തരമായി അടിയന്തരയോഗങ്ങളാണ് നടക്കുന്നത്. സാധാരണ ആവശ്യങ്ങള്‍ക്കുപോലും അടിയന്തരസ്വ ഭാവം നല്‍കിക്കൊണ്ട് കൗണ്‍സിലര്‍മാര്‍ക്ക് യോഗത്തില്‍ പങ്കെടു ക്കാതിരിക്കാനുള്ള സാഹചര്യമൊരുക്കുന്നതിനാണിത്.

ലീഗ് കൗണ്‍സിലര്‍ക്ക് അടികിട്ടിയ സംഭവത്തിന്റെ യാഥാര്‍ഥ്യം പ രിശോധിക്കണം. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണത്തിനു വേ ണ്ടി ആവശ്യപ്പെടുന്നതായും സെബാസ്റ്റ്യന്‍ പറഞ്ഞു. വാക്‌സിന്‍ ചല ഞ്ചില്‍ വ്യാപക പണപ്പിരിവാണ് നടന്നതെന്ന് കൗണ്‍സിലര്‍ മന്‍സൂര്‍ പറഞ്ഞു. ഇതിന്റെ കണക്ക് ബോധ്യപ്പെടുത്തണമെന്നും ഇടത് കൗ ണ്‍സിലര്‍മാര്‍ ആരോപിച്ചു. നഗരസഭയുടെ പേരില്‍ പണം പിരിച്ചി ട്ടില്ല. കുടുംബശ്രീ വ്യവസായ യൂണിറ്റിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപിക്കുന്നവര്‍ അത് തെളിയിക്കട്ടെ എന്നും ചെയര്‍മാന്‍ പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!