അലനല്ലൂര്‍: റോഡ് നവീകരണം പുരോഗമിക്കുമ്പോള്‍ റോഡരികി ലെ വൈദ്യുത പോസ്റ്റുകള്‍ മാറ്റാത്തതു ഗതാഗതത്തിന് തടസ്സമാകു ന്നതായി ആക്ഷേപമുയരുന്നു. ഉണ്ണിയാല്‍ – എടത്തനാട്ടുകര റോഡി ല്‍ പാലക്കടവിലാണു റോഡിനോട് ചേര്‍ന്ന് വൈദ്യുത പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാതെ നില്‍ക്കുന്നത്. പാലം കഴിഞ്ഞ് ഉണ്ണിയാലിലേ ക്കു വരുന്ന റോഡില്‍ ഇടതുഭാഗത്ത് നില്‍ക്കുന്ന രണ്ട് വൈദ്യുത പോസ്റ്റുകളും ഒരു ടെലിഫോണ്‍ പോസ്റ്റും മാറ്റി സ്ഥാപിക്കണമെന്നാ ണ് നാട്ടുകാരുടെ ആവശ്യം. റോഡ് വീതികൂട്ടി റബറൈസ് ചെയ്ത് നവീകരിക്കുമ്പോള്‍ മൂന്ന് പോസ്റ്റുകളും എതിര്‍ വശത്തുള്ള അഴു ക്കുചാലിന്റെ മൂലയും അപകട കെണിയാകുമെന്നാണ് പ്രദേശവാ സികള്‍ പറയുന്നത്.
പാലക്കടവ് കയറ്റത്തില്‍ സ്ഥിതിചെയ്യുന്ന വൈദ്യുതി കാലിന് എ തിര്‍വശത്ത് നവീകരിച്ച അഴുക്കുചാല്‍ അശാസ്ത്രീയമായ രീതിയി ലാണെന്നും, ഇറക്കത്തില്‍ റോഡിലേക്ക് ഇറങ്ങിയ രീതിയില്‍ അഴു ക്കുചാലിന്റെ സ്ലാബും എതിര്‍ വശത്തുള്ള വൈദ്യുതി കാലും ഏത് സമയത്തു അപകടം വിളിച്ചുവരുത്തുന്ന നിലയിലാണെന്നും പറയു ന്നു. ഇവിടെ അരികൊരുക്കി നല്‍കുന്നതിനിടെ ഇതിനോടകം രണ്ട് വാഹനങ്ങള്‍ അടുക്കുചാലിന്റെ പാര്‍ശ്വഭിത്തിയില്‍ തട്ടുകയും ചെ യ്തിട്ടുണ്ട്. കൂടാതെ റോഡ് ഏറെ വീതി കുറഞ്ഞ ഭാഗമായ പാലം മുതല്‍ മുകളിലെ ബസ് കാത്തിരിപ്പ് കേന്ദ്ര വരെ അഴുക്കുചാലിനു മുകളില്‍ സ്ലാബുകള്‍ മുഴുവനായും സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.