അലനല്ലൂര്‍: വര്‍ഗീയതയുടെ കൊലക്കളങ്ങള്‍ അല്ല മാനവികതയു ടെ കളിക്കളങ്ങളാണ് വേണ്ടത് എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈ എഫ്‌ഐ പെരിമ്പടാരി യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് നട ത്തിയ സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ആവേശമായി.
മോണിംഗ് പ്ലേയേഴ്‌സ് തിരുവിഴാംകുന്ന് ജേതാക്കളായി.പിഎസ്എ പെരിമ്പടാരി റണ്ണേഴ്‌സ് അപ്പ്.മികച്ച ബാറ്റ്‌സ്മാനായി ലിബിനേയും മികച്ച ബൗളറായി സുമനേയും മാന്‍ ഓഫ് ദി സീരീസായി താഹി റിനേയും തെരഞ്ഞെടുത്തു.
ടൂര്‍ണമെന്റ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി അബ്ദുള്‍ സലീം ഉദ്ഘാടനം ചെയ്തു.ബാലചന്ദ്രന്‍ അധ്യക്ഷനായി.രാജേന്ദ്രന്‍ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി വിപിന്‍ സ്വാഗതവും വാര്‍ഡ് മെമ്പര്‍ പി അശ്വതി നന്ദിയും പറഞ്ഞു.
അവാര്‍ഡ് ദാന ചടങ്ങില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് ട്രഷറര്‍ റംഷീ ക്ക് മാമ്പറ്റ,മേഖല സെക്രട്ടറി രാജേന്ദ്രന്‍,പ്രസിഡന്റ് സ ലീം,ട്രഷറര്‍ റീജിത്ത്,മേഖല സെക്രട്ടറിയേറ്റ് അംഗം നിതിന്‍ രാജ്,മേഖല കമ്മിറ്റി അംഗം അനീഷ് എന്നിവര്‍ പങ്കെടുത്തു.