കോട്ടോപ്പാടം:വിദ്യാഭ്യാസ,സാമൂഹിക,സാംസ്‌കാരിക ഉന്നമനവും മുന്നേറ്റവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സന്നദ്ധ സംഘ ടനയായ ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈറ്റി(ഗേറ്റ്‌സ്)കോട്ടോപ്പാടത്ത് നിര്‍മ്മിക്കുന്ന ആസ്ഥാനമന്ദി രത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 11 ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.എന്‍.ഷംസുദ്ദീന്‍ എം. എല്‍. എ മുഖ്യാതിഥിയാകും.ഗേറ്റ്‌സ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷത വഹിക്കും.പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയ റക്ടര്‍ എ.അബൂബക്കര്‍ മുഖ്യ പ്രഭാഷണം നടത്തും.അഡ്വ.ടി. എ.സി ദ്ദീഖ്,കല്ലടി അബൂബക്കര്‍, അക്കര ജസീന,ശശി ഭീമനാട്,ഗഫൂര്‍ കോ ല്‍ക്കളത്തില്‍,പാറശ്ശേരി ഹസ്സന്‍, കെ.കെ.രാമചന്ദ്രന്‍, സി.ജെ.രമേ ഷ്,എന്‍.ചന്ദ്രശേഖരന്‍,ഹബീബ് ഫൈസി കോട്ടോപ്പാടം, എ.പി.ജലീ ല്‍ ഫൈസി,സൈനുദ്ദീന്‍ സഖാഫി,കെ.ഉബൈദുള്ള തുടങ്ങി സാമൂ ഹ്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സം ബന്ധിക്കും.ജനറല്‍ സെക്രട്ടറി അസീസ് കോട്ടോപ്പാടം സ്വാഗതവും ബില്‍ഡിങ് നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ എം.പി.സാദിഖ് നന്ദി യും പറയും.സൊസൈറ്റി ഭാരവാഹിയും കോട്ടോപ്പാടം ഹയര്‍സെ ക്കണ്ടറി സ്‌കൂള്‍ അധ്യാപകനുമായ എം.പി. സാദിഖിന്റെ കുടുംബം സംഭാവനയായി നല്‍കിയ 3 സെന്റ് ഭൂമിയിലാണ് ആധുനിക സൗ കര്യങ്ങളോടെ സൊസൈറ്റിയുടെ ഓഫീസും അനുബന്ധമായി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായുള്ള റഫറന്‍സ് ലൈബ്രറി,റീഡിങ്ങ് റൂം, എഡ്യൂക്കേഷണല്‍ ഹെല്‍പ് ഡെസ്‌ ക്,സെമിനാര്‍ ഹാള്‍, തൊഴില്‍ പരിശീലന കേന്ദ്രം,രോഗികള്‍ക്കായി മെഡിക്കല്‍ എക്യുപ്‌മെന്റ്‌സ് ആന്റ് പാലിയേറ്റീവ് കെയര്‍ എന്നിവയും രണ്ടു നിലകളിലായി പണികഴിപ്പിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!