കാഞ്ഞിരപ്പുഴ: ഡാം ഉദ്യാനത്തിലെ കുട്ടികളുടെ പാര്‍ക്ക് നവീക രിക്കാനും വാഹന പാര്‍ക്കിംഗ് സൗകര്യം വിപുലപ്പെടുത്താനും തീരുമാനം.കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തിന്റെ വികസന വിഷയ ങ്ങളുമായി ബന്ധപ്പെട്ട് അഡ്വ കെ ശാന്തകുമാരി എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.
കുട്ടികളുടെ പാര്‍ക്ക് നവീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റ് അനുമതി ക്കായി ഡിടിപിസി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് നാളെ സമര്‍പ്പിക്കും.സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി ഡി സംബര്‍ 25 മുതല്‍ ജനുവരി 31 വരെ സാംസ്‌കാരിക പരിപാടികള്‍ ആസൂത്ര ണം ചെയ്ത് നടപ്പിലാക്കുന്നതിനും ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് പൊതു ജനങ്ങള്‍ക്ക് കൂടി ഉപകാര പ്രദമാക്കുന്നതിനുള്ള നടപടികള്‍ സ്വീക രിക്കുന്നതിനും എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കി.
ഉദ്യാനത്തില്‍ കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍,ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍,പുതിയ സ്റ്റാളുകള്‍ നിര്‍മിക്കുക തുടങ്ങിയ നിര്‍ദേശ ങ്ങളുമുണ്ടായി.ഉദ്യാനത്തില്‍ പുതിയ രണ്ട് ജീവനക്കാരെ നിയമിക്കാ ന്‍ നടപടിയായിട്ടുണ്ട്.താലൂക്ക് തലത്തില്‍ അപേക്ഷ ക്ഷണിക്കുന്ന തോടൊപ്പം കാഞ്ഞിരപ്പുഴ,തച്ചമ്പാറ പഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ ഗണന നല്‍കാനും തീരുമാനമായി.പൊലീസ് ഡ്യൂട്ടിക്ക് അടിയന്തര മായി ആളെ നിയോഗിക്കുന്ന കാര്യം ഡിവൈഎസ്പിയെ അറിയിക്കാ നും യോഗം തീരുമാനിച്ചു.
കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതിരാമരാജന്‍, തച്ച മ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ നാരായണന്‍കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്,കാഞ്ഞിര പ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടന്‍,കാഞ്ഞിര പ്പുഴ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ലെവിന്‍സ് ബാ ബു,ഡിടിപിസി സെകട്ടറി സില്‍ബര്‍ട്ട് ജോസ്,ജനപ്രതിനിധികള്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.