മണ്ണാര്‍ക്കാട് : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പാല ക്കാട് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രവും എം. ഇ.എസ് കല്ലടി കോളേജ് പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് സെന്ററും സംയുക്തമായി ന ടത്തുന്ന ചതുര്‍ദിന വിവാഹപൂര്‍വ കൗണ്‍സിലിംഗ് കോഴ്‌സിന്റെ പുതിയ ബാച്ചിനുളള പരിശീലനം ആരംഭിച്ചു. മണ്ണാര്‍ക്കാട് ബ്‌ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ വറോടന്‍ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ.എം. ഷിഹാബ് അധ്യക്ഷനായി. പാലക്കാട് കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് സെന്റര്‍ പ്രിന്‍സിപ്പല്‍ ഡോ.വാസുദേവന്‍ പിള്ള മുഖ്യപ്രഭാ ഷണം നടത്തി.പ്രിമാരിറ്റല്‍ സെന്റ്റര്‍ കൗണ്‍സിലര്‍മാരായ റോബി ന്‍, മുഫീദ എന്നിവര്‍ പരിശീലന പരിപാടികള്‍ നിയന്ത്രിച്ചു. പി.എം സലാഹുദ്ദീന്‍ ഡോ.ഹസീന വി.എ, അനു ജോസഫ്,ഡോ. കെ.സൈ നുല്‍ ആബിദീന്‍ എന്നിവര്‍ സംസാരിച്ചു. എം.ഇ.എസ് കല്ലടി കോളേ ജ് പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് സെന്റര്‍ കോര്‍ഡിനേറ്റര്‍ എ.സജ്‌ന സ്വാഗതവും ജോയിന്റ് കോര്‍ഡിനേറ്റര്‍ നിവേദിത അജയഘോഷ് നന്ദി യും പറഞ്ഞു.