മലപ്പുറം: ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലായി നടന്ന ഉപ തെ രഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം. കാലടി പഞ്ചായത്തിലെ ചാ ലപ്പുറത്ത് 282 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി രജിത വിജയിച്ചു. രജിതയ്ക്ക് ആകെ 593 വോട്ടാണ് ല ഭിച്ചത്. എല്‍.ഡി.എഫ് സ്വതന്ത്രയായ സുബൈദ 311 വോട്ട് നേടി. എസ്.ഡി.പി. ഐ സ്വതന്ത്രയായ ചോയിവളപ്പില്‍ റസീനയ്ക്ക് 104 വോട്ട് ലഭിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ചാലപ്പുറത്ത് ആകെ 1033 വോ ട്ടാണ് രേഖപ്പെടുത്തിയത്. പൂക്കോട്ടൂര്‍ ചീനിക്കലില്‍ മുസ്ലിം ലീഗി ലെ അബ്ദുള്‍സത്താര്‍ 998 വോട്ടിന് വിജയിച്ചു. 710 വോട്ടിന്റെ ഭൂരി പക്ഷത്തിലാണ് ഇദ്ദേഹത്തിന്റെ വിജയം. എല്‍.ഡി.എഫ് സ്ഥാനാ ര്‍ത്ഥിയായ സുരേന്ദ്രന്‍ എന്ന ഇ.കെ സുന്ദരന്‍ 288 വോട്ട് നേടി. ബി. ജെ.പി സ്ഥാനാര്‍ത്ഥിയായ പത്മകുമാറിന് 17 വോട്ട് ലഭിച്ചു. സ്വത ന്ത്രനായി മത്സരിച്ച ഇര്‍ഷാദിന് വോട്ടൊന്നും നേടാനായില്ല. ചീനി ക്കലില്‍ ആകെ 1303 വോട്ടാണ് രേഖപ്പെടുത്തിയത്. തിരുവാലി പ ഞ്ചായത്തിലെ കണ്ടമംഗലത്ത് 106 വോട്ടിന് യു.ഡി.എഫ് സ്ഥാനാ ര്‍ത്ഥി അല്ലേക്കാടന്‍ സജീഷാണ് പഞ്ചായത്തംഗമായി തെരഞ്ഞെ ടുക്കപ്പെട്ടത്. ഇദ്ദേഹം 718 വോട്ട് നേടി. എല്‍.ഡി.എഫ് സ്വതന്ത്രനായ ടി.പി താഹിര്‍ മാസ്റ്റര്‍ 612 വോട്ട് നേടി. സ്വതന്ത്രരായി ജനവിധി തേ ടിയ കെ സജീഷിന് ഏഴും സഫീറിന് 11 ഉം വോട്ടുകള്‍ ലഭിച്ചു. 1348 വോട്ടാണ് കണ്ടമംഗലത്ത് ആകെ രേഖപ്പെടുത്തിയത്. ഊര്‍ങ്ങാട്ടിരി വേഴക്കോട് യു.ഡി.എഫ് പ്രതിനിധി ശിവകുമാര്‍ എന്ന സത്യനാണ് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹത്തിന് 384 വോ ട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. ഇദ്ദേഹം ആകെ 767 വോട്ട് നേ ടി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സതീഷ് ചന്ദ്രന്‍ ചേലാട്ടിന് 383 വോട്ട് ലഭിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ അഡ്വ. ടി പ്രവീണ്‍ കുമാര്‍ 49 വോട്ട് നേടി. സ്വതന്ത്രനായ മുജീബ് റഹ്‌മാന് അഞ്ച് വോട്ട് ലഭിച്ചു. രണ്ട് പോസ്റ്റല്‍ വോട്ട് ഉള്‍പ്പടെ ആകെ 1204 വോട്ട് വേഴക്കോ ട്ടെ ഉപതെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തി. മക്കരപ്പറമ്പ് കാച്ചിനിക്കാ ട് പടിഞ്ഞാറ് മേഖലയിലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ സി.ഗഫൂര്‍ വിജയിച്ചു. 90 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. ഇദ്ദേഹം 675 വോട്ട് നേടി. എല്‍.ഡി.എഫ് സ്വതന്ത്രനായ യൂസഫ് കരുവള്ളി 585 വോട്ട് നേടി. ഇവിടെ ആകെ 1260 വോട്ടാണ് രേഖപ്പെ ടുത്തിയത്.