അലനല്ലൂര്‍:ലോക ഭിന്നശേഷിദിനത്തില്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായ ത്തില്‍ മികച്ച സേവനം കാഴ്ചവയ്ക്കുന്ന ഭിന്നശേഷിക്കാരനായ ജീവ നക്കാരന് ബാലസുബ്രഹ്മണ്യനെ (ക്ലാര്‍ക്ക് ) ആദരിച്ചു.വൈസ് പ്രസി ഡന്റെ കെ.ഹംസ ബാലസുബ്രഹ്മണ്യനെ പൊന്നാട അണിയിച്ചു.അ ടുത്ത പദ്ധതി വര്‍ഷം ഭിന്നശേഷിയില്‍ പെട്ട ഗുണഭോക്താക്കള്‍ക്കാ യി സ്കൂട്ടര്‍ വിത്ത് സൈഡ് വീല്‍ ഉള്‍പ്പെടെയുളള സംയുക്ത പദ്ധ തികള്‍ക്കായി 50 ലക്ഷം രൂപയുടെ പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ടെ ന്ന് ഹംസ അറിയിച്ചു.പഞ്ചായത്ത് അംഗം നല്ലൂര്പ്പളളി ഷൗക്കത്തലി അദ്ധ്യക്ഷനായിരുന്നു.പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജിബു മോന് ഡാനിയേല്‍,സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങളായ .രഞ്ചിനി ,ഷീ ബ.എം.എസ്,വഹീദ,ശ്രീചിത്ര,അനു ബാലന്,മണികണ്ഠന്,ഷിന തുട ങ്ങിയവര്‍ സംബന്ധിച്ചു.