ചെര്‍പ്പുളശ്ശേരി: അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമാ യി പ്രാഥമിക പട്ടിക തയ്യാറാക്കുന്നതിന് വേണ്ടിയുള്ള ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് ജില്ലയില്‍ തുടക്കമായി. ചെര്‍പ്പുളശ്ശേരി നഗരസഭ യിലെ നാലാം വാര്‍ഡില്‍ നിന്നാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ജില്ലാതല ഉദ്ഘാടനം അഡ്വ കെ. പ്രേംകുമാര്‍ എം.എല്‍.എ നിര്‍വ ഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അധ്യക്ഷയാ യി.

ജില്ലയില്‍ 88 ഗ്രാമപഞ്ചായത്തുകളിലും ഏഴ് മുനിസിപ്പാലിറ്റികളിലു മായി 1730 വാര്‍ഡ്തല സമിതികളാണ് ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ച നടത്തു ന്നത്. കുടുംബശ്രീ, സാമൂഹിക സംഘടനകള്‍ തുടങ്ങിയവരുടെ നേ തൃത്വത്തില്‍ നടത്തുന്ന ചര്‍ച്ചകളിലൂടെ കണ്ടെത്തുന്ന അതിദരിദ്ര രുടെ പ്രാഥമിക പട്ടിക വാര്‍ഡ് തലത്തില്‍ വാര്‍ഡ് മെമ്പറുടെ അധ്യ ക്ഷതയിലുള്ള സമിതി ക്രോഡീകരിച്ച് മൂന്ന് അംഗങ്ങളുള്ള എന്യൂ മറേഷന്‍ ടീമിന് കൈമാറും. ശേഷം ലിസ്റ്റുകള്‍ എം.ഐ.എസില്‍ (മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) അപ് ലോഡ് ചെയ്ത് എന്യൂമ റേഷന്‍ ടീം വീടുകളില്‍ നേരിട്ട് പോയി മൊബൈല്‍ ആപ്പ് ഉപ യോ ഗിച്ച് വിവരശേഖരണം നടത്തുന്നു. എന്യൂമറേഷനിലൂടെ കണ്ടെ ത്തുന്ന ലിസ്റ്റ് ബ്ലോക്കില്‍ നിന്നുള്ള ടീം സൂപ്പര്‍ ചെക്ക് നടത്തി അനര്‍ ഹരെ ഒഴിവാക്കി ഗ്രാമസഭയുടെ അംഗീകാരത്തിന് ശേഷം ഭരണസ മിതി അംഗീകരിച്ച് ഡിസംബര്‍ 31 നകം പഞ്ചായത്തുകളില്‍ അതി ദരിദ്രരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് പദ്ധതിയുടെ ജില്ലാ നോഡ ല്‍ ഓഫീസറായ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.

കാറല്‍മണ്ണ സാംസ്‌കാരിക നിലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കില റിസോഴ്‌സ് പേഴ്‌സണ്‍ ഗോപാലകൃഷ്ണന്‍ ആമുഖ അവതരണം നട ത്തി. പരിപാടിയില്‍ ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി. രാമ ചന്ദ്രന്‍, ചെര്‍പ്പുളശ്ശേരി നഗരസഭ അംഗങ്ങള്‍, ജില്ലാ ദാരിദ്ര്യ ലഘൂക രണ വിഭാഗം പ്രോജക്ട് ഡയറക്ടറും അതിദരിദ്രരെ കണ്ടെത്തല്‍ പദ്ധ തിയുടെ നോഡല്‍ ഓഫീസറുമായ കെ. പി വേലായുധന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!