പാലക്കാട്: എ.ആർ.ടി (ആന്റി റെട്രോ വൈറൽ തെറാപ്പി) സെ ന്ററിന്റെ ആഭിമുഖ്യത്തിൽ പാലക്കാട് ഗവ. മെഡിക്കൽ കോ ളേജിൽ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. പി.സി ഇഗ്‌നേഷ്യസ് പരിപാടി ഉദ്ഘാടനം ചെ യ്തു. ഗവ. മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. എം എസ് പത്മനാഭൻ അധ്യക്ഷനായി.
ഡോക്ടർമാരുടെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസുകൾ, വിദ്യാർഥികൾക്കായി ക്വിസ് മത്സരം, മെഴുകുതിരി തെളിച്ച് ഐ ക്യദാർഢ്യം അറിയിക്കൽ, ഫ്ലാഷ് മോബ്, തെരുവ് നാടകം, പോസ്റ്റർ നിർമ്മാണം എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ലേഖ സുകുമാരൻ, ഡോ. എം. എ. രവീന്ദ്രൻ, ഡോ. അനില മാത്യൂസ്, ഡോ. ശിലു സക്കറിയ, ഡോ. എസ്. ബിന്ദു റാണി എന്നിവർ സംസാരിച്ചു. ഡോ. സി. ശ്രീദേ വി, ഡോ. കെ. ബീന, കെ. അനിത, സുമതി, പ്രൊജക്റ്റ് ഡയറക്ടർ പി.എൻ. ഡി വിഹാൻ എന്നിവർ ബോധവത്ക്കരണ ക്ലാസുകൾ നൽകി.