പാലക്കാട്: ലോക എയ്ഡ്‌സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം പാല ക്കാട് ജില്ലാ ആശുപത്രി ഐ.പി.പി ഹാളില്‍ ജില്ലാ പഞ്ചായത്ത് ആ രോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ഷാബി റ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി മുഖ്യാതിഥിയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. രമാദേവി മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ശെല്‍വരാജ് അധ്യക്ഷനായി. ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ. എ നാസര്‍ എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസറും ജില്ലാ ടി.ബി ഓഫീസറുമായ ഡോ. എസ് രാധാകൃഷ്ണന്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
‘അസമത്വങ്ങള്‍ അവസാനിപ്പിക്കാം എയ്ഡ്‌സും മഹാമാരികളും ഇല്ലാ താക്കാം’ എന്നാണ് ഈ വര്‍ഷത്തെ സന്ദേശം. ജില്ലാ ടി.ബി ഓഫീസി ന്റേയും ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ന്റെയും സംയു ക്താഭിമുഖ്യത്തിലാണ് ദിനാചരണം നടത്തിയത്. ദിനാചരണ ത്തി ന്റെ ഭാഗമായി നവംബര്‍ 30 ന് ജില്ലാ ആശുപത്രി, ഒറ്റപ്പാലം, പട്ടാമ്പി, ആലത്തൂര്‍, മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രികളില്‍ എച്ച്.ഐ.വി ബാധിതരോടുള്ള ഐക്യദാര്‍ഡ്യം രേഖപ്പെടുത്തി ദീപം തെളിയിച്ചിരുന്നു.
എച്ച്.ഐ.വി-എയ്ഡ്‌സ് ബോധവത്കരണാര്‍ഥം സ്‌കൂള്‍ കുട്ടികള്‍ ക്കായി നടത്തിയ ഉപന്യാസ മത്സര വിജയികള്‍ക്ക് ക്യാഷ് അവാ ര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി വിതരണം ചെയ്തു. തെങ്കര ജി.എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി പി സൗമ്യ ഒന്നാം സമ്മാനവും ജി.എച്ച്.എസ്.എസ് ബിഗ് ബസാറിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ദാനിയല്‍ അഹമ്മദ് രണ്ടാം സമ്മാനവും, ജി.എച്ച്.എസ്.എസ് കഴല്‍മന്ദം വിദ്യാര്‍ഥിനി ആര്‍. ഗംഗ മൂന്നാം സമ്മാനവും നേടി.
ജില്ലാ ആശുപത്രി പുലരി മെഡിക്കല്‍ ഓഫീസറായ ഡോ. ബി. ദീപ ബോധവത്കരണ ക്ലാസെടുത്തു. തുടര്‍ന്ന് മേഴ്‌സി കോളേജ് സോ ഷ്യല്‍ വര്‍ക്ക് വിഭാഗം, ഗവ. നഴ്‌സിംഗ് സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളി ലെ വിദ്യാര്‍ഥിനികള്‍ ബോധവത്കരണ സ്‌കിറ്റുകള്‍ അവതരിപ്പിച്ചു.