ആലത്തൂര്‍: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലൈഫ് -പി. എം.എ.വൈ(ജി) പദ്ധതിയിലുള്‍പ്പെടുത്തി 174 കുടുംബങ്ങള്‍ക്ക് ഭവ ന നിര്‍മ്മാണത്തിന് ധനസഹായം നല്‍കി. ഭവനനിര്‍മ്മാണത്തിന്റെ ആദ്യഗഡു വിതരണവും ഗുണഭോക്താക്കളുടെ സംഗമവും കെ.ഡി. പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ആലത്തൂര്‍ ബ്ലോ ക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.വി കുട്ടികൃഷ്ണന്‍, അലീമ, കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേശ് കുമാര്‍, ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി, പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബഷീര്‍, ജോയിന്റ് വി.ഇ.ഒ എം. കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ഗുണഭോക്താക്കള്‍ക്കുള്ള പരിശീലനത്തില്‍ വി.ഇ.ഒ കവിത ക്ലാസെടുത്തു.