അഗളി: അട്ടപ്പാടി മേഖലയിലെ വിവിധ വിഷയങ്ങളുമായി ബന്ധ പ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ ശിഖാ സുരേന്ദ്ര ന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അദാലത്തിന് തുടക്കമായി. ആദ്യദിനം കോട്ടത്തറ പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ ഷോളയൂര്‍, കോട്ടത്തറ വില്ലേജുകളിലെ പരാതികളാണ് സ്വീകരിച്ച ത്. ഭൂമി, റേഷന്‍ കാര്‍ഡ്, പട്ടയം, വീട് നിര്‍മാണം, ജോലി എന്നിവ സംബന്ധിച്ച 145 പരാതികളാണ് ലഭിച്ചത്. അടിയന്തിരമായി പരിഗ ണിക്കേണ്ട വിഷയങ്ങളില്‍ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് ആവശ്യ പ്പെടുകയും പരാതികളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാ ന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. അട്ടപ്പാടി മേഖ ലയിലെ ഗ്രാമ – ബ്ലോക്ക്പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
നാളെ (നവംബര്‍ 25 ) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ –
പുതൂര്‍ ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പുതൂര്‍, പാ ടവയല്‍ പ്രദേശത്തെ പൊതുജനങ്ങളില്‍ നിന്നുള്ള പരാതികള്‍ സ്വീകരിക്കും.
നവംബര്‍ 26 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ -അഗളി ഇ.എം.എസ് ഹാളില്‍ അഗളി, കള്ളമല പ്രദേശത്തെ പൊതുജനങ്ങ ളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കും.
അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് നേരില്‍ വന്ന് പരാതികള്‍ ബോധിപ്പിക്കാം.