മണ്ണാര്‍ക്കാട്: എംഎസ് കല്ലടി കോളേജില്‍ പ്രവര്‍ത്തന സമയം രാവി ലെ 9.30 മുതല്‍ വൈകീട്ട് 3.30 വരെയാക്കി ക്രമീകരിച്ചു.നവംബര്‍ 26 മുതലാണ് ഇത് പ്രാബല്ല്യത്തില്‍ വരിക.എംഇഎസ് എയ്ഡഡ് കോളേജ സ് കോര്‍പ്പറേറ്റ് മാനേജരുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ചേര്‍ ന്ന പ്രിന്‍സിപ്പല്‍മാരുടേയും സെക്രട്ടറിമാരുടേയും യോഗത്തിലാണ് തീരുമാനം.രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയുള്ള കോളേജ് പ്രവര്‍ത്തന സമയം വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാ യി പരാതി ഉയര്‍ന്നിരുന്നു.മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജി ലേക്ക് അട്ടപ്പാടിയില്‍ നിന്നും മലപ്പുറം ജില്ലയില്‍ നിന്നുള്‍പ്പടെ ദൂരെ ദിക്കുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ട്.ബസുകളുടെ കുറവും വിദ്യാര്‍ത്ഥികളെ വിഷമത്തിലാക്കി.ഇതേ തുടര്‍ന്ന് കോളേ ജിന്റെ പ്രവര്‍ത്തന സമയം പുന:ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരവുമായി രംഗത്ത് വരിക യും ചെയ്തിരുന്നു.ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് നടപടി യുണ്ടായിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!