കോട്ടോപ്പാടം: ആചാര അനുഷ്ഠാന പെരുമയില്‍ ഭീമനാട് വെള്ളീല ക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ വ്യാഴാഴ്ച താലപ്പൊലി മഹോത്സവം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഘോഷിക്കും.67 ദിനങ്ങളിലാ യി നടന്ന് വന്ന കളമെഴുത്തു പാട്ടിനും സമാപനമാകും.രാവിലെ 5. 30ന് ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് മനയ്ക്കല്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ ഗണപതി ഹോമവും താ ന്ത്രിക പൂജകളും നടക്കും.ഒമ്പത് മണിക്ക് ക്ഷേത്രമതിലകത്ത് കാഴ്ച ശീവേലിയുണ്ടാകും.വൈകീട്ട് 3.30ന് മൂന്ന് ഗജവീരന്‍മാരുടെ അക മ്പടിയോടെ താലപ്പൊലി എഴുന്നെള്ളിച്ച് ക്ഷേത്ര കുളത്തിനടുത്തെ ആല്‍ച്ചുവട്ടില്‍ അരിയേറ് നടത്തി തിരിച്ചെഴുന്നെള്ളും.തുടര്‍ന്ന് ക ല്ലൂര്‍ ഉണ്ണികൃഷ്ണമരാരുടെ പ്രമാണത്തില്‍ 51 കലാകാരന്‍മാര്‍ അണി നിരക്കുന്ന മേളവിസ്മയവും ഉണ്ടാകും.ഭക്തജനങ്ങള്‍ കോവിഡ് മാന ദണ്ഡങ്ങള്‍ പാലിച്ച് ഉത്സവവുമായി സഹകരിക്കണമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.