അലനല്ലൂര്‍: ലൈഫ് ഭവന പദ്ധതി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഭര ണ സമിതി അട്ടിമറിക്കുന്നുവെന്നാരോപിച്ച് സിപിഎം അലനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നട ത്തി.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് വീടില്ലാത്ത പട്ടികജാതി വി ഭാഗത്തില്‍പ്പെട്ടവരുടെ സര്‍വേ നടത്തുകയും ഇതില്‍ 112 ഗുണഭോ ക്താക്കളെ കണ്ടെത്തുകയും ചെയ്തിരുന്നു.ഇവരെ കൊണ്ട് കരാര്‍ വെപ്പിക്കുകയും ചെയ്തിരുന്നുവെന്നും എന്നാല്‍ ഒരു വര്‍ഷം പിന്നി ട്ടിട്ടും ധനസഹായം നല്‍കാന്‍ പഞ്ചായത്ത് തയ്യാറായില്ലെന്ന് സിപി എം ആരോപിച്ചു.പട്ടികജാതി, പട്ടികവര്‍ഗ്ഗ, മത്സ്യ തൊഴിലാളികള്‍ ക്ക് കേരള സര്‍ക്കാര്‍ അനുവദിച്ച ലൈഫ് ഭവന പദ്ധതിയുടെ ഒന്നും രണ്ടും ഗഡുക്കള്‍ നവംബര്‍ മാസം ആയിട്ടും ഗുണഭോക്താക്കള്‍ക്ക് കൈമാറാത്തതിനെ തുടര്‍ന്നാണ് സമരം സംഘടിപ്പിച്ചതെന്ന് നേതാ ക്കള്‍ വ്യക്തമാക്കി.
ത്രിതല പഞ്ചായത്ത് സംവിധാനമായതിനാല്‍ ജില്ലാ-ബ്ലോക്ക് പഞ്ചാ യത്തുകളുടെ ഫണ്ട് കൂടി ഗ്രാമ പഞ്ചായത്തിന് ലഭ്യമാക്കേണ്ടതുണ്ട്. ഇതിനാവശ്യമായ ഒരു പ്രവര്‍ത്തനവും പഞ്ചായത്ത് നടത്തിയിട്ടില്ലെ ന്നും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഫണ്ടിന് പുറമേ തുടര്‍ ഗഡുക്ക ള്‍ ഗുണഭോക്താക്കള്‍ക്ക് ഈ സമ്പത്തിക വര്‍ഷം ലഭ്യമാകാത്ത സ്ഥി തിയാണ് നിലനില്‍ക്കുന്നതെന്നും സിപിഎം ആരോപിച്ചു.
ആശുപത്രി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി പ ഞ്ചായത്ത് ഓഫീസിനു മുന്നില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന യോഗം ഏരിയ കമ്മിറ്റി അംഗം എം വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പതിറ്റാ ണ്ടുകളായി പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് ഭരണസമിതി പഞ്ചാ യത്തിലെ സാധാരണക്കാരോടും നിര്‍ധനരോടും പിന്നാക്ക വിഭാഗ ക്കാരോട് കാണിക്കേണ്ട സാമാന്യനീതിയും മര്യാദയും കാണിക്കു ന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഇടതു സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെ ബോധപൂര്‍വ്വം അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്ന തെന്നും വിനോദ് പറഞ്ഞു.
എടത്തനാട്ടുകര ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ പി രഞ്ജിത് അധ്യക്ഷനായി.ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.ജയ കൃഷ്ണന്‍ , വി.അബ്ദുള്‍ സലീം, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. സുദര്‍ശന കുമാര്‍,പി.മോഹന്‍ദാസ്, എം.റംഷീക്ക്,രാജേന്ദ്രന്‍, അബ്ദു ള്‍ സലീം,സി.ടി.രവീന്ദ്രന്‍,സോമരാജന്‍,പഞ്ചായത്ത് അംഗങ്ങളായ നൈസി ബെന്നി,ഷമീര്‍ ബാബു,അക്ബറലി,അനില്‍കുമാര്‍,മധു മാ സ്റ്റര്‍, വിജയലക്ഷ്മി,ദിവ്യാ മനോജ്,അശ്വതി എന്നിവര്‍ പങ്കെടുത്തു. പി മുസ്തഫ സ്വാഗതവും ടോമി തോമസ് നന്ദിയും പറഞ്ഞു.
അതേ സമയം ലൈഫ് ഭവനപദ്ധതിയിലെ പട്ടികജാതി വിഭാഗം അ ഡീഷണല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 70 പേര്‍ക്ക് ആദ്യഗഡു വിതരണം ആ രംഭിച്ചതിനു ശേഷം സിപിഎം നടത്തിയ സമരം അപഹാസ്യമാണെ ന്നും ജനങ്ങള്‍ക്കിടയില്‍ പിടിച്ചു നില്‍ക്കാനുള്ള രാഷ്ട്രീയ തന്ത്രമാ ണെന്നും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ അറിയി ച്ചു.എന്നാല്‍ സിപിഎം സമരം പ്രഖ്യാപിച്ചത് കണ്ടാണ് പെട്ടെന്ന് തുക വിതരണം പഞ്ചായത്ത് സംഘടിപ്പിച്ചതെന്ന് സിപിഎം പ്രതികരിച്ചു.