പാലക്കാട്: വാണിജ്യ വ്യവസായ മേഖലകളിലെ വിവിധ സംഘടന പ്രസിഡന്റ് / സെക്രട്ടറിമാര്‍ക്കായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാ സ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് വിശദീകരിക്കു ന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി ദാരിദ്ര്യ ലഘൂകരണ വിഭാഗം കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല യോഗം ചേര്‍ന്നു. യോഗത്തില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനത്തെ കുറിച്ചും, ബദല്‍ സംവിധാനങ്ങളെ പ്രോത്സാഹിപ്പിച്ച് ഫലപ്രദമായി നടപ്പാക്കുന്നതിനും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെയുള്ള നടപടിക്രമങ്ങളും വിശദീകരിച്ചു. ജില്ലാ ശുചിത്വ മിഷന്‍ ജില്ലാ കോ ര്‍ഡിനേറ്റര്‍ ടി.ജി അഭിജിത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എണ്‍വിറോണ്‍മെന്റല്‍ എന്‍ജിനീയര്‍ കൃഷ്ണന്‍, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൈ.കല്ലാണകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.