മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട്-ചിന്നതടാകം റോഡ് നവീകരണത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അവലംബിക്കുന്ന അനാസ്ഥയും നിസ്സംഗ തയും അവസാനിപ്പിച്ച് നവീകരണ പ്രവൃത്തികള്‍ ത്വരിതഗതിയി ലാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഷംസുദ്ദീന്‍ എം.എല്‍. എ നവംബര്‍ ആറിന് മുക്കാലി മുതല്‍ ആനമൂളി വരെ നടത്തുന്ന പ്രതിഷേധ പദ യാത്ര വന്‍വിജയമാക്കാന്‍ നിയോജകമണ്ഡലം യു.ഡി.എഫ് നേതൃ യോഗം തീരുമാനിച്ചു.രാവിലെ 9 ന് വി.കെ.ശ്രീകണ്ഠന്‍ എം.പി മുക്കാ ലിയില്‍ പദയാത്ര ഉദ്ഘാടനം ചെയ്യും.ഉച്ചക്ക് 12.30 ന് ആനമൂളിയില്‍ നടക്കുന്ന സമാപനത്തില്‍ കെ.പി.സി. സി ഉപാധ്യക്ഷന്‍ വി.ടി.ബല്‍ റാം മുഖ്യാതിഥിയാകും.യു.ഡി.എഫ് ജില്ലാ- സംസ്ഥാന നേതാക്കള്‍ സംസാരിക്കും.
വര്‍ഷങ്ങളായി കുണ്ടും കുഴിയും നിറഞ്ഞ് ശോച്യാവസ്ഥയിലായ മണ്ണാര്‍ക്കാട് ചിന്നതടാകം റോഡ് നവീകരണം 2016 ല്‍ കിഫ്ബിയി ല്‍ ഉള്‍പ്പെടുത്തിയെങ്കിലും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും കാരണം റോഡ് നവീകരണ പ്രവൃത്തികള്‍ അനന്ത മായി നീണ്ടുപോകുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.അട്ടപ്പാടിയി ലേക്കുള്ള പ്രധാന പാതയുടെ വികസനവും നവീകരണവും വൈകു ന്നതില്‍ ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയും യാത്രാദുരിതങ്ങളും എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ നിയമസഭയിലും ബന്ധപ്പെട്ട അധികൃ തര്‍ക്ക് മുമ്പാകെയും നിരന്തരം ഉന്നയിച്ചുവെങ്കിലും പ്രശ്‌ന പരിഹാ രത്തിന് യാതൊരു അനുകൂല നിലപാടുകളും സര്‍ക്കാര്‍ നാളിത് വ രെ സ്വീകരിച്ചിട്ടില്ല. വികസന പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമാക്കു ന്നതില്‍ അനിശ്ചിതത്വവും കാലവിളംബവും നേരിടുന്നതി നാലാണ് പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.
യോഗത്തില്‍ യു.ഡി. എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ടി.എ. സ ലാം അധ്യക്ഷനായി.ജില്ലാ ചെയര്‍മാന്‍ കളത്തില്‍ അബ്ദുള്ള ഉദ്ഘാ ടനം ചെയ്തു.ഡി.സി.സി സെക്രട്ടറി പി. അഹമ്മദ് അഷ്‌റഫ്,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.വി.ഷൗക്കത്തലി,റഷീദ് ആലായന്‍, സി.മുഹമ്മദ് ബഷീര്‍,ഗഫൂര്‍ കോല്‍കളത്തില്‍,എ.അസൈനാര്‍,എ. അയ്യപ്പന്‍,ഹുസൈന്‍ കോളശ്ശേരി, കൃഷ്ണകുമാര്‍ സംസാരിച്ചു.