മണ്ണാര്‍ക്കാട്: പെട്രോള്‍,ഡീസല്‍,ഗ്യാസ് വിലവര്‍ധനവില്‍ പ്രതിഷേ ധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ജംഗ്ഷനില്‍ ദേശീയപാത ഉപരോധിച്ചു.ജില്ലാ സെക്രട്ടറി ചന്ദ്രന്‍ പുതുക്കോട് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡ ന്റ് കെവി അമീര്‍ അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗം കരീം പറ ളി മുഖ്യപ്രഭാഷണം നടത്തി.ഫ്രറ്റേണിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി സാഹിര്‍ അഹ്‌സന്‍,ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് ജാഫര്‍ പത്തിരി പ്പാല എന്നിവര്‍ സംസാരിച്ചു.റഷീദ് മാസ്റ്റര്‍,ഉസ്മാന്‍ ഒറ്റപ്പാലം,ജമാല്‍ എടത്തനാട്ടുകര,സിദ്ദീഖ് കുന്തിപ്പുഴ,സുബൈര്‍ അരിയൂര്‍,കെകെ അബ്ദുല്ല,എംസി നിസാം എന്നിവര്‍ നേതൃത്വം നല്‍കി. മണ്ഡലം സെ ക്രട്ടറി അബ്ദുല്‍ അസീസ് സ്വാഗതവും ട്രഷറര്‍ സിഎ സഈദ് നന്ദി യും പറഞ്ഞു.