മണ്ണാര്‍ക്കാട്: ഇന്ന് ഒക്ടോബര്‍ 29, ലോക പക്ഷാഘാത ദിനം. സ് ട്രോക്ക് ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം മെച്ചപ്പെടുത്തു ന്നതിന് ലോക സ്‌ട്രോക്ക് ദിനം ആചരിച്ച് വരുന്നു. സ്ടോക്കിന്റെ ലക്ഷണങ്ങള്‍ നമ്മള്‍ തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും ചികിത്സാ വൈകിപ്പിക്കുന്നത്.ഇത്തവണ വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ ഗനൈസേഷന്റെ സന്ദേശം ‘വിലയേറിയ സമയം പാഴാക്കരുത് ‘ എന്നാണ്.എത്രയും നേരത്തെ ചികിത്സ ആരംഭിച്ചാല്‍ തലച്ചോറിനു ണ്ടാകുന്ന തകരാറ് കഴിയുന്നത്ര കുറയ്ക്കാന്‍ സാധിക്കും.
തലച്ചോറിലേക്കുള്ള രക്ത ധമനികള്‍ക്കുണ്ടാകുന്ന തകരാറിന്റെ ഫലമായി തലച്ചോറിന് ഉണ്ടാകുന്ന പ്രവര്‍ത്തനതകരാറാണ് സ്ട്രോ ക്ക് അഥവാ പക്ഷാഘാതം.പ്രധാനമായും രണ്ട് രീതിയിലാണ് സ്ട്രോ ക്കുള്ളത്. ഒന്ന്, തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിലുള്ള അടവ് കാരണം ഉണ്ടാകുന്ന സ്ട്രോക്കാണ് ഇഷ്‌കീമിക് സ്ട്രോക്ക് രണ്ട്, തല ച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ പൊട്ടുന്നതിന്റെ ഫലമായി ഉ ണ്ടാകുന്ന സ്ട്രോക്കാണ് ഹെമറാജിക് സ്ട്രോക്ക് ആണെന്നാണ് വി ദഗ്ദ്ധര്‍ പറയുന്നത്.ഇന്ത്യയിലെ ന്യൂറോളജിക്കല്‍ രോഗങ്ങള്‍ മൂലമു ള്ള മരണനിരക്കിന്റെ ഒരു പ്രധാന കാരണം സ്‌ട്രോക്കാണെന്നും, മൊത്തം മരണത്തിന്റെ 7.4 ശതമാനത്തിനും ഇതൊരു പ്രധാന കാ രണമാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഓരോ വര്‍ഷവും 17 ദശലക്ഷം ആളുകള്‍ സ്‌ട്രോക്ക് അനുഭവിക്കു ന്നു. അതില്‍ 6 ദശലക്ഷം പേര്‍ മരിക്കുന്നതായി ഇന്ത്യന്‍ സ്‌ട്രോക്ക് അസോസിയേഷന്‍ വ്യക്തമാക്കുന്നു.ശരീരത്തിന്റെ ഒരുവശം പെ ട്ടെന്ന് സ്തംഭിക്കുക, വായ് കോടിപ്പോകുക, പെട്ടെന്ന് സംസാര ശേഷി നഷ്ടപ്പെടുക, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുക, പെട്ടെന്ന് കണ്ണി ന്റെ കാഴ്ചശക്തി നഷ്ടപ്പെടുക, ശരീരത്തിന്റെ ഒരുവശം മരവിച്ചു പോകുക എന്നിവയാണ് പ്രധാനമായും സ്ട്രോക്കിന്റെ ലക്ഷണങ്ങ ള്‍.
പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു മിനുട്ട് പോലും വൈകാതെ ചികിത്സ തേടണം.സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍ മാരിലാണ് പക്ഷാഘാതം കൂടുതലായി കണ്ട് വരുന്നത്. പ്രായം കൂ ടിയവരിലാണ് പ്രധാനമായും പക്ഷാഘാതം കാണുന്നത്. ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, കൊള സ്ട്രോള്‍ എന്നിവ രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിയുന്നതിനും ബ്ലോക്ക് ഉണ്ടാകുന്നതിനുമുള്ള കാരണങ്ങളാണ്.പുകവലി, അമിതമ ദ്യപാനം, ശരിയായ വ്യായാമമില്ലായ്മ, മാനസികസമ്മര്‍ദം എന്നിവ യെല്ലാം പക്ഷാഘാതത്തിനുളള കാരണങ്ങളാണ്. ഫാസ്റ്റ്ഫുഡ് സംസ് കാരം ജീവിതശൈലി രോഗങ്ങളിലേക്കും അതുവഴി പക്ഷാഘാത ത്തിലേക്കും വഴിതെളിക്കുന്നു.
COURTESY ASIANET NEWS