മണ്ണാര്‍ക്കാട്: ലൈഫ് 2020 ഭവനങ്ങള്‍ പ്രകാരം ലഭിച്ച പുതിയ അപേ ക്ഷകളുടെ പരിശോധന കേരള പിറവി ദിനമായ നവംബര്‍ ഒന്നു മു തല്‍ ആരംഭിക്കും. ലൈഫ് മിഷന്‍ 2017-ല്‍ തയ്യാറാക്കിയ ഗുണഭോ ക്തൃപട്ടിക പ്രകാരം നാളിതുവരെ 2,75,845 കുടുംബങ്ങര്‍ക്ക് സുര ക്ഷിത ഭവനങ്ങള്‍ നല്‍കി. 2017-ലെ ലൈഫ് ഗുണഭോക്തൃ പട്ടികയി ല്‍ ഉള്‍പ്പെടാതെ പോയ അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്താ നാണ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചത്. ഇതില്‍ ആകെ 9,20, 260 (ഭൂരഹിത/ ഭൂമിയുള്ള ഭവന രഹിതര്‍) അപേക്ഷകള്‍ ലഭ്യമാ യി. ഇത്തരത്തില്‍ ലഭ്യമായ അപേക്ഷകളിന്‍മേലാണ് നവംബര്‍ ഒന്നു മുതല്‍ അര്‍ഹതാ പരിശോധന ആരംഭിക്കുന്നത്.ഗ്രാമ പഞ്ചായത്തു കളിലും നഗരസഭകളിലും ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. അപേക്ഷകര്‍ പരിശോധന സമയത്ത് ആ വശ്യമായ രേഖകള്‍ സഹിതം വിവരങ്ങള്‍ നല്‍കേണ്ടതാണ്. അപേ ക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ മുഴുവനും സമര്‍പ്പിക്കുവാന്‍ കഴിയാതിരുന്നവര്‍ക്ക് പരിശോധന സമയത്ത് ആയത് സമര്‍പ്പിക്കാ വുന്നതാണ്. അര്‍ഹതപ്പെട്ട ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനാ യി തദ്ദേശസ്ഥാപന തലത്തിലാണ് പരിപാടി നടക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!