തൃത്താല:ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ച കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ കുമരനെല്ലൂരിലെ വസതിയിലെത്തി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസയും അഭിനന്ദനവും ആദരവും കൈമാറി. രാവിലെ കവിയുടെ വീട്ടിലെത്തിയ ജില്ലാ കലക്ടര്‍ സന്തോഷം പങ്കു വെക്കുകയും സുഖവിവരങ്ങള്‍ ചോദിച്ചറിഞ്ഞുമാണ് മടങ്ങിയത്. പട്ടാമ്പി താലൂക്ക് ഓഫീസര്‍ കെ.ആര്‍ പ്രസന്നകുമാര്‍, കപ്പൂര്‍ വില്ലേജ് ഓഫീസര്‍ സബിത എന്നിവരും സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!