പാലക്കാട് :മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ ‘സുരക്ഷിത യാത്ര സുഖ യാത്ര’ എന്ന പേരിൽ നടത്തിയ പ്രത്യേക വാഹന പരിശോ ധനയിൽ ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചതിന് 163 പേർക്കെ തിരേയും ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 31 പേർ ക്കെതിരെയും ഇരുചക്രവാഹനത്തിൽ മൂന്നു പേർ സഞ്ചരിച്ചതിനെ തുടർന്ന് 17 പേർക്കെതിരേയും പ്രായപൂർത്തിയാകാതെ വാഹന മോടിച്ചതിന് നാല് പേർക്കെതിരേയും മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചതിന് 17 പേർക്കെതിരേയും എയർ ഹോൺ ഉപയോഗിച്ചതിന് 23 വാഹനങ്ങൾക്കെതിരേയും 246 മറ്റു നിയമ ലംഘനങ്ങളും ഉൾപ്പെടെ മൊത്തം 553 കേസുകൾ രജിസ്റ്റർ ചെയ്യുകയും പിഴയിനത്തിൽ മൊത്തം 4,49600 രൂപ ഈടാക്കുകയും ചെയ്തു. പരിശോധനാ സംഘങ്ങൾക്ക് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ പി.ശിവകുമാർ, ആർ.ടി.ഒ എ.കെ ശശികുമാർ എന്നിവർ നേതൃത്വം നൽകി.