അലനല്ലൂര്‍ : അധ്യാപകരുടെ നവ മാധ്യമ കൂട്ടായ്മയായ റൈസിംങ്ങ് ഫോര്‍ത്ത് അലനല്ലൂര്‍ സംഘടിപ്പിച്ച അധ്യാപകര്‍ക്കുള്ള ഏകദിന ഡിജിറ്റല്‍ ശില്പശാല സമാപിച്ചു.പ്രൈമറി ഹൈ ടെക് പദ്ധതി യാഥാ ര്‍ഥ്യമായ സാഹചര്യത്തില്‍ വകുപ്പ്തല പരിശീലനത്തിന് പുറമെ വിവിധ ഘട്ടങ്ങളിലായി ഐ. സി. ടി. ഉപകരണങ്ങള്‍ ക്ലാസില്‍ ഫലപ്രദമായി എങ്ങനെ ഉപയോഗപ്പെടുത്താന്‍ കഴിയും എന്ന് അധ്യാ പകരെ പരിശീലിപ്പിക്കുന്നതിനായാണ് ശില്പശാല സംഘടിപ്പിച്ചത്. ക്ലാസ് മുറികളില്‍ ഉപകാരപ്പെടുന്ന സോഫ്റ്റ് വെയറുകളും ആപ്പു കളും പരിചയപ്പെടുത്തുന്നതോടൊപ്പം ഡിജിറ്റല്‍ പഠനോപകരണ ങ്ങള്‍ സ്വയം അധ്യാപകര്‍ക്ക് തന്നെ എങ്ങനെ തയാറാക്കാം എന്ന താണ് പരിശീലനത്തില്‍ ഊന്നല്‍ നല്‍കിയത്.അലനല്ലൂര്‍ കൃഷ്ണ എ.എല്‍.പി.സ്‌കൂളില്‍ നടന്ന ശില്പശാല മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ.ജി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി.ശ്രീരഞ്ജിനി അധ്യക്ഷത വഹിച്ചു. ഹരിദാസ് കൂറ്റനില്‍, കെ.ജയമണികണ്ഠകുമാര്‍, യൂസഫ് പുല്ലിക്കുന്നന്‍,സി. ടി. മുരളീധരന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. മണ്ണാര്‍ക്കാട് ഉപജില്ലയിലെ 60 അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുത്തു.