മണ്ണാർക്കാട്: ബ്ലോക്ക് തല കേരളോത്സവത്തിന്റെ അത്‌ലറ്റിക് മത്സരങ്ങൾ നടന്നു. എം ഇ എസ് കോളേജ് ഗ്രൗണ്ടാണ് മത്സരങ്ങൾക്ക് വേദിയായത്. 100, 200, 400, 800, 1500, 5000 മീറ്ററുകളിൽ ഓട്ടം, ട്രിപ്പിൾ ജമ്പ്, ഹൈ ജമ്പ്, ലോങ്ങ് ജമ്പ്, ജാവലിൻ ത്രോ, ഡിസ്‌കസ് ത്രോ, ഷോട്ട്പുട്, റിലെ തുടങ്ങിയ ഇനങ്ങളിലാണ് മത്സരം നടന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ 8 പഞ്ചായത്തുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികളാണ് പങ്കെടുത്തത്. അത്ലറ്റിക്സ് മത്സരങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് മെമ്പർ രാജൻ ആമ്പാടത്ത് ആധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ഷെരീ ഫ്,റഫീഖ പാറക്കോട്ടില്‍,പി.അലവി,കെ.പി മൊയ്തു. ജംഷീന, രുഗ്മണി,ജോയന്റ്,ജയനാരായണൻ ,അബുവറോടൻ,ഗിരീഷ് ഗുപ്ത, രാമൻ, ശിവദാസൻ, ജാക്വിലിൻ സുജാത എന്നിവർ സംസാരിച്ചു. ഗെയിംസ് അത്ലറ്റിക്സ് മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ പോയിന്റെ നിലയില്‍ കുമരംപുത്തൂര്‍ പഞ്ചായത്ത് ഒന്നാം സ്ഥാനത്തും ,അലനല്ലൂര്‍ രണ്ടാം സ്ഥാനം,കരിമ്പ മൂന്നാം സ്ഥാനം എന്നിങ്ങനെ യാണ്. ഡിസംബര്‍ ഒന്നിന് നാളെ മണ്ണാര്‍ക്കാട് ജിഎംയുപി സ്‌കൂളില്‍ രാവിലെ എട്ട് മണി മുതല്‍ കലാമത്സരങ്ങള്‍ നടക്കും.