അലനല്ലൂര്‍:ഇരുപത്തിയഞ്ച് സെന്റില്‍ തുടങ്ങിയ പച്ചക്കറി കൃഷി ഇപ്പോള്‍ രണ്ടേക്കറിലെത്തി.ഒരു വിളവില്‍ നിന്നും മൂന്ന് വിളവിലേ ക്കും.പച്ചക്കറികൃഷിയിലെ ഈ വിജയപ്രയാണത്തിന് പ്രായം ഒമ്പത് വര്‍ഷം.എടത്തനാട്ടുകര നാല് കണ്ടത്തെ പികെഎച്ച്എംയുപി സ്‌കൂ ള്‍ പഠിപ്പിക്കുന്നത് കൃഷിയുടെ നല്ല പാഠങ്ങള്‍ കൂടിയാണ്. ഇവിടു ത്തെ ഏഴാം തരം സാമൂഹ്യ പാഠം അധ്യാപകന്‍ വി റസാഖ് മാഷും കാര്‍ഷിക ക്ലബ്ബ് അംഗങ്ങളുമാണ് സ്‌കൂളിന് ജൈവ കൃഷിയുടെ കരുത്ത് പകരുന്നത്.റസാഖിന് സംസ്ഥാന കൃഷി വകുപ്പിന്റെ വിദ്യാലയങ്ങളില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന ഈ വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷം കൂടിയുണ്ട് പികെഎച്ച്എംഒയുപി സ്‌കൂ ളിന്.മഴക്കാല പച്ചക്കറി കൃഷിയില്‍ വിളവെടുപ്പ് കഴിഞ്ഞ് ശീത കാല പച്ചക്കറി കൃഷിക്ക് വിത്തിട്ട് കഴിഞ്ഞു.ഇതിന്റെ ജോലിത്തി രക്കിലാണ് സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍.2012ലാണ് സ്‌കൂള്‍ കോമ്പൗണ്ടില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിക്കു ന്നത്. അലനല്ലൂര്‍ കൃഷി ഭവന്റെ കീഴില്‍ ഈ വിദ്യാലയം പച്ചക്കറി കൃഷി ക്കായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.കൃഷി നടത്തിപ്പിനായി അയ്യായിരം രൂപയും വിത്തും നല്‍കി.കാര്‍ഷിക ക്ലബ്ബിന്റെ നേതൃ ത്വത്തില്‍ നടന്ന പച്ചക്കറി കൃഷി ആദ്യ വര്‍ഷം തന്നെ വിജയം വിള യിച്ചു.സ്‌കൂള്‍ മാനേജ്മെന്റും പിടിഎയും രക്ഷിതാക്കളും മറ്റ് അധ്യാപകരും പച്ചക്കറി കൃഷി പദ്ധതിയെ പ്രോത്സാഹിപ്പിച്ചതോടെ റസാഖ് മാഷും കുട്ടികളും കൃഷിയില്‍ സീരിയസ്സായി .ഓരോ വര്‍ഷം പിന്നിടുമ്പോഴും സ്‌കൂളിലെ കൃഷിയിടത്തിന്റെ വിസ്തൃതി യും വര്‍ധിച്ചു.മികച്ചയിനം വിത്തുകളുമായി കര്‍ഷകരും വൈ മാസ്‌ക് പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മയും സ്‌കൂളിലെ കുട്ടികര്‍ഷകര്‍ക്ക് പ്രോത്സാഹനവുമായെ ത്തിയതോടെ നാലുകണ്ടത്തെ അറിവിന്റെ താഴ്വരയില്‍ പച്ചക്കറി കൃഷി പന്തലിച്ചു. പടവലം,പാവല്‍,പയര്‍, വെണ്ട,മത്തന്‍,കുമ്പളം,ചുരങ്ങ,പച്ചമുളക്,തക്കാളി,ചേന,ചേമ്പ്,അങ്ങിനെ പച്ചക്കറികളുടെ പട്ടിക നീണ്ടു.2019ലേക്ക് കൃഷിയെത്തി നില്‍ക്കുമ്പോള്‍ കരനെല്‍കൃഷിയും കപ്പയും വാഴയുമൊക്കയായി തോട്ടം സമൃദ്ധമായ കാഴ്ചയാകുന്നു. കരനെല്‍ കൃഷിയില്‍ കഴിഞ്ഞ മാസമാണ് കൊയ്ത്ത് കഴിഞ്ഞത്.മഴക്കാല-ശീതകാല-വേനല്‍ക്കാല പച്ചക്കറി കൃഷിയാണ് സ്‌കൂളില്‍ തുടര്‍ച്ചയായി നടന്ന് വരുന്നത്. ഉപദേശനിര്‍ദേശങ്ങളുമായി പ്രദേശത്തെ കര്‍ഷകരും ഇവിടുത്തെ കുട്ടികര്‍ഷകര്‍ക്കൊപ്പമുണ്ട്.ജൈവ പച്ചക്കറി കൃഷിയുടെ കോ ഓര്‍ ഡിനേറ്ററായ വി റസാഖ് മാഷ്,കാര്‍ഷിക ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ അഭിരാം,സ്‌കൂള്‍ ലീഡര്‍ ഫിദ എന്നിവരുടെ നേതൃത്വത്തിലുള്ള അമ്പതോളം വരുന്ന ക്ലബ്ബംഗങ്ങളാണ് കൃഷിയില്‍ വ്യാപൃതര്‍. സ്‌കൂളിലെ ഇടവേളകളും അവധി ദിനങ്ങളുമാണ് കൃഷിക്കായി ചെലവഴിക്കുന്നത്. കളപറിക്കല്‍,വിളപരിപാലനം തുടങ്ങിയ വയാണ് കുട്ടികര്‍ഷകരുടെ ഉത്തരവാദിത്വം.പുകയില കഷായം, കാന്താരി മുളക് മിശ്രിതം,ഗോമൂത്ര മിശ്രിതം,വേപ്പെണ്ണ എമല്‍ഷന്‍ തുടങ്ങി കൃഷിക്ക് വേണ്ട ജൈവവളങ്ങള്‍ തയ്യാറാക്കുന്നതും കുട്ടി കള്‍ തന്നെ.സ്‌കൂളില്‍ വിളയിച്ചെടുക്കുന്ന പച്ചക്കറി ഉച്ചഭക്ഷണ ത്തിന് ഉപയോഗിക്കും.ബാക്കി വരുന്നത് വില്‍ക്കും. ഇങ്ങിനെ ലഭി ക്കുന്ന തുക കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായാണ് ചെലവഴി ക്കുന്നത്. 527 കുട്ടികളാണ് ഈ വിദ്യാലയത്തില്‍ പഠിക്കുന്നത്. ഇവര്‍ ക്ക് ഉച്ചഭക്ഷണത്തിന് കറികള്‍ തയ്യാറാക്കുന്നതിന് ഉരുളക്കിഴങ്ങും ഉള്ളിയും ധാന്യങ്ങളും മാത്രമാണ് പുറത്ത് നിന്നും വാങ്ങാറുള്ളത്. കൃഷിയിലെ ഈ മികച്ച ഇടപെടലുകള്‍ക്ക് നിരവധി പുരസ്‌കാ രങ്ങളും പികെഎച്ച്എംഒയുപി സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. പുരസ്‌കാ രങ്ങള്‍ ഉത്തരവാദിത്വം വര്‍ധിപ്പിക്കുമ്പോള്‍ കൃഷിയെ ഇനിയും വിപുലപ്പെടുത്താനാണ് റസാഖ് മാഷിന്റെയും കുട്ടികര്‍ഷകരുടെ യും തീരുമാനം. നൂതന സാങ്കേതിക വിദ്യകള്‍ കൃഷിയിലേക്ക് അവലംബിക്കണം.വിരളമായ വിളകള്‍ വിളയിക്കണം. പുരസ്‌കാര ത്തിന്റെ തിളക്കം നിറഞ്ഞ റസാഖ് മാഷിന്റെ മുഖത്ത് ഇത് പറയു മ്പോള്‍ സമൃദ്ധമായൊരു ചിരി വിളഞ്ഞിരുന്നു.മണ്ണില്‍ പൊന്ന് വിളയിച്ച് സ്‌കൂളിനെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ട് വരാനുള്ള അധ്വാനം തുടരുകയാണ് റസാഖ് മാഷും കുട്ടികളും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!