കോട്ടോപ്പാടം: കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമ ങ്ങള്‍ക്കെതിരെ കേരള പോലീസിന്റെ ബോധവല്‍ക്കരണ പരിപാ ടിയായ കുഞ്ഞേ നിനക്കായി എന്ന വീഡിയോ പ്രദര്‍ശനം കോട്ടോ പ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. മണ്ണാര്‍ക്കാട് സബ് ഇന്‍സ്‌പെക്ടര്‍ ജെ.പി അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ക്ക് ലഭിക്കേണ്ട സ്‌നേഹവും ലാളനയും മാതാപിതാ ക്കളില്‍ നിന്നും ഗുരുക്കന്മാരില്‍ നിന്നുംലഭിച്ചിട്ടില്ലെങ്കില്‍ ലഭിക്കു ന്ന ഭാഗത്തേക്ക് കുട്ടികള്‍ തിരിയുമെന്നും കുട്ടികള്‍ക്കെതിരെ നടക്കുന്ന ഏത് അതിക്രമമാണെങ്കിലും അതിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ നാമെല്ലാവരും ഒറ്റക്കെട്ടായി മുന്നേറണമെന്നും എസ്‌ഐ അരുണ്‍കുമാര്‍ പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് നാസര്‍ ഫൈസി കാഞ്ഞിരംകുന്ന് അധ്യക്ഷനായി.നിയമ പാലകരായ മുഹമ്മദ് റമീസ്,അമ്പിളി എന്നിവര്‍ നേതൃത്വം നല്‍കി.പ്രിന്‍സിപ്പല്‍ ജയശ്രീ സ്വാഗതവും പ്രധാന അധ്യാപിക കെ. രമണി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!