കരിമ്പ:സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനകം ലൈഫ് ഭവന പദ്ധതി വഴി നാല് ലക്ഷം വീടുകള്‍ നല്‍കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കരിമ്പ ഗ്രാമപഞ്ചായത്തിന് ലഭിച്ച ഐ.എസ്.ഒ അംഗീകാരവും ലൈഫ് ഭവനപദ്ധതിയിലൂടെ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനവും ഹരിതകര്‍മ്മസേന സമര്‍പ്പണവും നിര്‍വഹിച്ച് സംസാരിക്കുകയാ യിരുന്നു അദ്ദേഹം.ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കളുടെ ജീവിതോപാധികളും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ട് ബ്ലോക്കടിസ്ഥാനത്തില്‍ അദാലത്ത് നടത്തുമെന്ന് മന്ത്രി പറഞ്ഞു. ജനുവരിയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന അദാലത്തില്‍ ലൈഫ് ഗുണഭോക്താക്കള്‍ക്ക് സഹായംചെയ്യാന്‍ കഴിയുന്ന മുഴുവന്‍ വകുപ്പുകളെയും പങ്കെടുപ്പിക്കും. ഇവര്‍ക്കുവേണ്ട തൊഴില്‍, തൊഴില്‍ പരിശീലനം, ഉത്പന്നങ്ങളുടെ വിപണന സൗകര്യം എന്നിവയ്ക്ക് പുറമെ റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി തുടങ്ങിയവയിലെ തിരുത്തലുകള്‍ക്കും അവസരമൊരു ക്കും. ലൈഫ് കേവലം ഭവനപദ്ധതിക്കപ്പുറം ഗുണഭോക്താക്കള്‍ക്ക് ജീവിതം സുരക്ഷിതമാക്കാനുള്ള സമഗ്ര പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. വീട് പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്ന 54300 വീടുകളില്‍ 54000 വീടുകള്‍ രണ്ടുവര്‍ഷത്തിനകം പൂര്‍ത്തി യാക്കി. സ്ഥലമുണ്ടായിട്ടും വീടില്ലാത്ത 970000 പേര്‍ക്കുള്ള ഭവന നിര്‍മാണം പുരോഗമിക്കുകയാണ്. വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് ഫ്ളാറ്റുകള്‍ നിര്‍മിക്കാന്‍ 200 ഇടങ്ങളില്‍ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയെന്നും മാര്‍ച്ചിനകം 2.5 ലക്ഷം വീടുകള്‍ പൂര്‍ത്തിയാ ക്കുമെന്നും മന്ത്രി പറഞ്ഞു. മാലിന്യസംസ്‌ക്കരണത്തിന് മുന്നിട്ടി റങ്ങുന്ന ഹരിതകര്‍മ്മ സേന സമൂഹത്തിന്റെ ആരോഗ്യമാണ് സംരക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.വി. വിജയദാസ് എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം.രാമന്‍കുട്ടി ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ജയശ്രീ, ജില്ലാ ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ ബെനില ബ്രൂണോ, ലൈഫ്മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അനീഷ് ജെ.ആലാക്കാംപള്ളി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.