എടത്തനാട്ടുകര : വിവിധ ക്വിസ് മല്‍സരങ്ങളില്‍ സംസ്ഥാന തല ത്തില്‍ സമ്മാനങ്ങള്‍ നേടി സ്‌കൂളിനും നാടിനും അഭിമാനമാകു കയാണ് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സഹോദരങ്ങളായ പി. മുഹമ്മദ് റയാനും പി. നിദ ഫാത്തിമയും.കെ.പി.എസ്.ടി.എ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച സ്വദേശ് ക്വിസ് മല്‍സരത്തിലും ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാന തല മല്‍സരത്തിലും സ്‌കൂളിലെ ആറാം ക്ലാസ്സുകാരനായ പി. മുഹമ്മദ് റയാന്‍ രണ്ടാം സ്ഥാനം നേടി.ഈ വര്‍ഷം നടന്ന കെ. എസ്.ടി.എ പ്രതിഭോല്‍സവത്തില്‍ ജില്ലയില്‍ മൂന്നാം സ്ഥാനവും സബ് ജില്ലാ ശാസ്ത്ര മേള ക്വിസില്‍ ഒന്നാം സ്ഥാനവും സി.എച്ച്. പ്രതിഭാ ക്വിസ് മല്‍സരത്തില്‍ സബ് ജില്ലയില്‍ മൂന്നാം സ്ഥാനവും റയാന്‍ നേടി.സ്‌കൂള്‍ കലോല്‍സവത്തില്‍ മലയാള പ്രസംഗത്തില്‍ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും റയാന്‍ നേടി.പത്താം ക്ലാസ്സു കാരിയായ സഹോദരി പി. നിദ ഫാത്തിമ കെ.പി.എസ്.ടി.എ സംസ്ഥാന തല ‘സ്വദേശ്’ ക്വിസ് മല്‍സരത്തില്‍ അഞ്ചാം സ്ഥാനം നേടി.പുരാവസ്തു വകുപ്പ് വകുപ്പ് നടത്തിയ ക്വിസ് മല്‍സരത്തില്‍ റവന്യൂ ജില്ലയില്‍ രണ്ടാം സ്ഥാനവും കെ.എസ്.ടി.എ പ്രതിഭോല്‍ സവത്തില്‍ ജില്ലാ തലത്തില്‍ മൂന്നാം സ്ഥാനവും ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മല്‍സരത്തില്‍ ജില്ലയില്‍ അഞ്ചാം സ്ഥാനവും നിദ നേടി.എടത്തനാട്ടുകര മുണ്ടക്കുന്ന് പടിഞ്ഞാറപ്പള്ള റഷീദി ന്റെയും ഭീമനാട് യു.പി.സ്‌കൂള്‍ അധ്യാപിക പി. ജംഷീനയുടെയും മക്കളാണ് ഇരുവരും.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് പി.മുഹമ്മദ് റയാനെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് ഒ. ഫിറോസ് റയാന് ഉപഹാരം സമ്മാനിച്ചു.പ്രിന്‍സിപ്പാള്‍ വി.ടി. വിനോദ്, ഡെപ്യൂട്ടി ഹെഡ് മാസ്റ്റര്‍ പി. അബ്ദുള്‍ നാസര്‍, സ്റ്റാഫ് സെക്രട്ടറി ടി.കെ. മുഹമ്മദ് ഹനീഫ, അധ്യാപകരായ പി. ദിലീപ്, സി. ബഷീര്‍, സ്‌കൂള്‍ ലീഡര്‍ എം.സി. ദിയ എന്നിവര്‍ സംസാരിച്ചു.