മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ ലഹരി കടത്തുകേസുകളും ലഹ രി ഉപയോഗവും വില്‍പ്പനയും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ല യെ ലഹരിമുക്തമാക്കാന്‍ നടപടി വേണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ എക്‌സി.ക്യാമ്പ് ആവശ്യപ്പെട്ടു. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹ രി വസ്തുക്കള്‍ എവിടെയും സുലഭമായി ലഭിക്കുന്ന സ്ഥിതിയാണ് ജില്ലയിലുള്ളത്. ഒരു ജനതയുടെ സര്‍വ്വ നാശത്തിനു കാരണമാകുന്ന ഈ ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ പ്രായോഗികമായ പദ്ധതി ആ വിഷ്‌ക്കരിച്ചു നടപ്പാക്കാന്‍ ജില്ലാ ഭരണ കൂടം മുന്നോട്ട് വരണ മെന്ന് ക്യാമ്പ് ആവശ്യപ്പെട്ടു.
‘ആദര്‍ശ രാഷ്ട്രീയം അഭിമാന പ്രസ്ഥാനം ‘ എന്ന പ്രമേയത്തില്‍ നവംബര്‍ 30 വരെ നീണ്ടു നില്‍ക്കുന്ന ‘ഡിസൈന്‍ 21’ സംഘടനാ ശാ ക്തീകരണ കാമ്പയിനിന്റെ രണ്ടാം ഘട്ടത്തില്‍ ജില്ലയില്‍ അഞ്ച് മേഖലാ ക്യാമ്പുകള്‍ നടത്തും.ഒക്ടോബര്‍ 10നും 30 നും ഇടയില്‍ പട്ടാമ്പി മേഖല ( പട്ടാമ്പി തൃത്താല ), ചെര്‍പ്പുളശ്ശേരി മേഖല (ഷൊര്‍ ണൂര്‍ , ഒറ്റപ്പാലം ), മണ്ണാര്‍ക്കാട് മേഖല (മണ്ണാര്‍ക്കാട് ,കോങ്ങാട് ) പാല ക്കാട് മേഖല (പാലക്കാട് , മലമ്പുഴ, ആലത്തൂര്‍ ) പുതുനഗരം മേഖല ( നെന്മാറ, തരൂര്‍ , ചിറ്റൂര്‍ ) എന്നിങ്ങനെയാണ് ക്യാമ്പ് നടക്കുക. അതാ ത് മേഖലയിലെ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തി ല്‍ നടക്കുന്ന ക്യാമ്പുകളുടെകോര്‍ഡിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാടാല മുഹമ്മദലി (പട്ടാമ്പി ) റഷീദ് കൈപ്പുറം ( ചെര്‍പ്പുളശ്ശേരി ) ഇ കെസമദ് മാസ്റ്റര്‍ ( മണ്ണാര്‍ക്കാട് ) റിയാസ് നാലകത്ത് ((പാലക്കാട് ) സൈദ് മീരാന്‍ ബാബു (പുതുനഗരം ) എന്നിവര്‍ക്ക് ചുമതല നല്‍കി.
യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍കളത്തില്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറിപി.എം മുസ്തഫ തങ്ങള്‍, ട്രഷറര്‍ റിയാസ് നാലകത്ത് , സീനിയര്‍ വൈസ് പ്രസിഡണ്ട് കെ.പി.എം സലിം, ഭാര വാഹികളായ മാടാല മുഹമ്മദലി,സൈദ് മീരാന്‍ ബാബു , നൗഷാദ് വെള്ളപ്പാടം, ഇഖ്ബാല്‍ ദുറാനി , റഷീദ് കൈപ്പുറം, ഉനൈസ് മാരാ യമംഗലം, ഇ.കെ സമദ് മാസ്റ്റര്‍, അഡ്വ നൗഫല്‍ കളത്തില്‍ , അബ്ബാസ് ഹാജി എന്നിവര്‍ നേതൃത്വം നല്‍കി. മണ്ഡലം പ്രസിഡണ്ട്, ജന. സെ ക്രട്ടറിമാരായ ഷമീര്‍ പഴേരി , മുനീര്‍ താളിയില്‍ ,കെ സമദ് മാസ്റ്റര്‍ ,മുനീബ് ഹസന്‍,ഇസ്മായില്‍ വിളയൂര്‍ , സല്‍മാന്‍കൂടമംഗലം , ഉമ്മര്‍ ചോലശ്ശേരി , സ്വഫുവാന്‍ നാട്ടുകല്‍ അഷ്രഫ് വാഴമ്പുറം ,ഹുസ്സൈന്‍ വളവുള്ളി , ഫിറോസ് പുതുനഗരം,സനാഫ് ചിറ്റൂര്‍ ,എം എസ് എഫ് നേതാക്കളായ കെഎം ഷിബു, ബിലാല്‍ മുഹമ്മദ്,ഹാഷിംആളത്ത് എന്നിവരും മറ്റു ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു.