കോട്ടോപ്പാടം: 71-ാമത് എന്‍.സി.സി ദിനാചരണത്തിന്റെ ഭാഗമായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍.സി.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം, ശുചീക രണം ,വൃക്ഷത്തൈ നടല്‍,പ്രതിജ്ഞ തുടങ്ങിയവ സംഘടിപ്പിച്ചു. പ്ലാസ്റ്റിക് വിമുക്ത നാടിനായി അണിചേരുക എന്ന സന്ദേശവുമായി നൂറോളം കേഡറ്റുകള്‍ കോട്ടോപ്പാടം സെന്ററിലേക്ക് നടത്തിയ കൂട്ടയോട്ടം പ്രധാനാധ്യാപിക എ.രമണി ഫ്‌ലാഗ് ഓഫ് ചെയ്തു.തുടര്‍ന്ന് കോട്ടോപ്പാടം ജംഗ്ഷനും പരിസരവും പ്ലാസ്റ്റിക്ക് രഹിതമാക്കുക യെന്ന ലക്ഷ്യത്തിലേക്കുളള ആദ്യ ചുവടുവെപ്പായി കടകളില്‍ നിന്നും നിരത്തില്‍ നിന്നുമായി നാല് ചാക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് കുഴിയെടുത്ത് മൂടി. സ്‌കൂള്‍ കാമ്പസ് ഹരിതാഭമാക്കാ നായി എന്‍.സി.സിയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ‘നാളേ ക്കായി ഒരു മരം’ പദ്ധതിക്ക് പ്രധാനാധ്യാപിക എ.രമണി,ഹവില്‍ദാര്‍ ശ്യാംകുമാര്‍ എന്നിവര്‍ വൃക്ഷത്തൈകള്‍ നട്ടു തുടക്കംകുറിച്ചു. എന്‍.സി.സി ഓഫീസര്‍ തരുണ്‍ സെബാസ്റ്റ്യന്‍ ,കെ.രവീന്ദ്രന്‍, കെ. എസ്.മനോജ്,സീനിയര്‍ കേഡറ്റുകളായ അര്‍ഷദ്,അനുപമ, മുഹമ്മദ് ബാസിത് എന്നിവര്‍ സംസാരിച്ചു.