എടത്തനാട്ടുകര:അലനല്ലൂര്‍ കോട്ടോപ്പാടം തച്ചനാട്ടുകര പഞ്ചായ ത്തുകളില്‍ സാന്ത്വന പരിചരണത്തിന് നിറസാന്നിധ്യമായ എടത്ത നാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിലെ രോഗികള്‍ക്ക് ഉപയോ ഗിക്കുന്നതിനായി അമ്പലപ്പാറ ന്യൂ പവര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോ ര്‍ട്‌സ് ക്ലബ് സൂപ്പര്‍ സ്‌പെഷാലിറ്റി വീല്‍ചെയര്‍ വാങ്ങി നല്‍കി. പാലിയേറ്റീവ് കെയര്‍ ക്ലിനിക്കില്‍ വെച്ച് നടന്ന ചടങ്ങില്‍ ക്ലബ്ബ് ജനറല്‍സെക്രട്ടറി അഫ്‌സല്‍ ബാബു വട്ടത്താടി,ക്ലബ്ബ് പ്രസിഡണ്ട് കുഞ്ഞാമു ചേലക്കോടന്‍ എന്നിവര്‍ ചേര്‍ന്ന് എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി മുഹമ്മദ് സക്കീറിന് വീല്‍ചെയര്‍ കൈമാറി പാലിയേറ്റീവ് കെയര്‍ ജോയിന്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര, നസീര്‍ പി,ക്ലബ്ബ് ഭാരവാഹികളായ റിയാസ് ഭൂതാനി, ഗഫൂര്‍.കെ, ലുക്മാന്‍. കെ, റഫീഖ്.ടി എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!