പാലക്കാട്:2020 ജനുവരി എട്ടിലെ ദേശീയ പണിമുടക്കും പൊതു മേഖലാ സ്വകാര്യവത്ക്കരണത്തിനെതിരെ ഡിസംബര്‍ 13ന് നടത്തുന്ന ദേശരക്ഷാ മാര്‍ച്ചും വിജയിപ്പിക്കാന്‍ സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂണിയന്‍ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.പാലക്കാട് എന്‍ജിഒ യൂണിയന്‍ ഹാളില്‍ ചേര്‍ന്ന യോഗം സിഐടിയു ദേശീയ സെക്രട്ടറി കെ.കെ.ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടികെ അച്യുതന്‍ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ടികെ നൗഷാദ് നന്ദിയും പറഞ്ഞു.യൂണിയനുകളുടെ സോഷ്യല്‍ മീഡിയാ ചുമതലക്കാരുടെ യോഗവും നടന്നു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്യുതന്‍ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു.