പാലക്കാട്:ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പി ന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണ ത്തോടെ നടക്കുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഡിസം ബര്‍ രണ്ടിന് രാവിലെ 10 ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ദിനാ ചരണത്തി ന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ദിവസം ജില്ലാ ആശുപത്രി പരിസരത്തുനിന്നും മുനിസിപ്പല്‍ ടൗണ്‍ഹാള്‍ വരെ സ്റ്റുഡന്റ് പോലീസ് കേഡറ്റുമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, നെഹ്റു യുവകേന്ദ്ര വളണ്ടിയര്‍മാര്‍ പങ്കെടുക്കുന്ന റാലി, വിദ്യാര്‍ഥികള്‍ക്കായി സ്‌കിറ്റ്, മൈം ഉള്‍പ്പെടെ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. പരിപാടികളുടെ ഭാഗമായി പഞ്ചായത്തുകളില്‍ ബോധവത്കരണ ക്ലാസുകളും റെയില്‍വേ സ്റ്റേഷനുകളില്‍ പ്രദര്‍ശനങ്ങളും ഒരുക്കും. ഡിസംബര്‍ 30 ന് വൈകീട്ട് ആറു മുതല്‍ ഏഴ് വരെ കോട്ടമൈതാനത്ത് വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ മെഴുകുതിരി തെളിയിക്കും.
ദിനാചരണത്തോടനുബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം ടി വിജയന്റെ അധ്യക്ഷതയില്‍ ജില്ലാതല സംഘാടക സമിതി യോഗം ചേര്‍ന്നു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. എ നാസര്‍, ജില്ലാ ടി.ബി ഓഫീസറും ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസറുമായ ഡോ.എ.കെ അനിത, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.