പറമ്പിക്കുളം:എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂ ളിലെ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ പ്രകൃതി പഠന ക്യാമ്പ് നടത്തിഹരിത കേരളം പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പഠന ക്യാമ്പ് സംഘടിപ്പിച്ചത് .ക്യാമ്പ് പഞ്ചായ ത്തംഗം സി.മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപകന്‍ സി.ടി.മുരളീധരന്‍ അധ്യക്ഷത വഹിച്ചു. പ്രകൃതിസംരക്ഷണ ത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ നാച്ചുറലിസ്റ്റ് പി.ആര്‍ .സജീഷും ‘വനവും-വന്യജീവി സംരക്ഷണവും’ എന്ന വിഷയത്തില്‍ നാച്ചുറ ലിസ്റ്റ് സി.സല്‍വനും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ക്യാമ്പിന്റെ ഭാഗമായി പെരുവാരം ഡാം, തുണക്കടവ് ഡാം, പറമ്പിക്കുളം ആളിയാര്‍ ഡാം എന്നിവ സന്ദര്‍ശിച്ചു. സീഡ് കോഡിനേറ്റര്‍ എ. പി ആസിം ബിന്‍ ഉസ്മാന്‍, പി.രവിശങ്കര്‍,കെ.എം, ഷാഹിനാ സലീം, ടി.ഹബീബ, എം.പി.മിനീഷ, എം. ഷി ബില, പി.ടി.എ വൈസ് പ്രസിഡന്റ് മുസ്തഫ മാമ്പള്ളി എന്നിവര്‍ സംസാരിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!