മണ്ണാര്‍ക്കാട്:സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ അന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) മണ്ണാര്‍ക്കാട് ചാപ്റ്റര്‍, എംഇഎസ് കല്ലടി കേളേജ്, എംഇഎസ് യൂത്ത് വിങ് എന്നിവര്‍ സംയുക്തമായി കേരള അഡ്്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷയ്ക്കുള്ള സൗജന്യ ഓറിയന്റേഷന്‍ ക്ലാസ്സും പിഎസ് സി രജിസ്‌ട്രേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു. എംഇഎസ് കല്ലടി കോളേജില്‍ നടന്ന പരിപാടി പ്രിന്‍സിപ്പല്‍ പ്രൊഫ.ടികെ ജലീല്‍ ഉദ്ഘാടനം ചെയ്തു.ഷ്രോഫ് ഗഫൂര്‍ അധ്യക്ഷത വഹിച്ചു. എംഇഎസ് കോളേജ് മാനേജ്‌മെന്റ് ചെയര്‍മാന്‍ കെസികെ സൈദാലി മുഖ്യാതിഥിയായിരുന്നു. പിഎം ഫൗണ്ടേഷന്‍ സംസ്ഥാന കോഡിനേറ്ററും സിജി ട്രൈനറുമായ മുഹമ്മദ് ഷെഫീക് വയനാട് കെഎഎസ് പരീക്ഷ ഓറിയന്റേഷന്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. മുന്നൂറോളം ഉദ്യോഗാര്‍ത്ഥികള്‍ ക്ലാസ്സില്‍ പങ്കെടുത്തു. മുഹമ്മദ് ബിലാല്‍,കെ മുനീര്‍,നജ്മുദ്ദീന്‍,ഡോ കെ പി ഗിരീഷ്,ഡോ സൈനുല്‍ ആബിദ്,എഎം ശിഹാബ്,പി മുഹമ്മദാലി,അജ്മല്‍ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. മണ്ണാര്‍ക്കാട് എമാറാള്‍ഡ് റെസിഡന്‍സിയില്‍ നടന്ന കെഎഎസ് പരീക്ഷ ഓറിയന്റേഷന്‍ ക്ലാസ്സും പി എസ് സി രജിസ്‌ട്രേഷന്‍ ക്യാമ്പും സിജി ജില്ലാ സെക്രട്ടറി ആരിഫ് കോങ്ങാട് ഉദ്ഘാടനം ചെയ്തു. പിഎം ഫൗണ്ടേഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഷഫീഖ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. സിജി താലൂക്ക് സെക്രട്ടറി കെ. മുനീര്‍ അധ്യക്ഷത വഹിച്ചു. കോഡിനേറ്റര്‍ സി. ആര്‍. ജുനൈസ് സ്വാഗതം പറഞ്ഞു.