തച്ചനാട്ടുകര: നാട്ടുകല്‍ യുപി സ്‌കൂളും പരിസരവും തച്ചനാട്ടുകര പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാരും നാട്ടുകല്‍ ഐഎന്‍ഐസി ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റും ചേര്‍ന്ന് ശുചീ കരിച്ചു.സ്‌കൂളിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്ന തിന്റെ ഭാഗമായാണ് ശുചീകരണം നടത്തിയത്.പഞ്ചായത്ത് പ്രസി ഡന്റ് പിടി കമറുല്‍ ലൈല നേതൃത്വം നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌ പെക്ടര്‍ രവി ചന്ദ്രന്‍,ജെഎച്ച്‌ഐ സ്മിത ജെറാള്‍ഡ്,എന്‍എസ്എസ് യൂണിറ്റ് കോ ഓര്‍ഡിനേറ്റര്‍ നാസര്‍ മാസ്റ്റര്‍,സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ദീപ, മറ്റ് അധ്യാപകരും ശുചീരകരണ പരിപാടിയില്‍ സംബന്ധിച്ചു .പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും ശുചീകരണ പരിപാടി നടത്തുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. വയനാട് ബത്തേരി സര്‍വ്വജന സ്‌കൂളില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!