ഡോ.കല്ലടി അബ്ദുവിന് ആദരം
കോട്ടോപ്പാടം:സ്വാതന്ത്ര്യ ലബ്ധിയുടെ എഴുപത്തഞ്ചാം വാർഷികം ആസാദി കാ അമൃത മഹോത്സവം കോട്ടോപ്പാടം കല്ലടി അബ്ദുഹാ ജി ഹയർസെക്കൻ്ററി സ്കൂളിൽ കോവിഡ് സുരക്ഷാ മുൻകരുതലുക ളോടെ സമുചിതമായി ആഘോഷിച്ചു.ഓൺലൈൻ മീറ്റ് “ഇന്ത്യ@25” പ്രമുഖ സാഹിത്യകാരൻ കെ.പി. എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ പി.ജയശ്രീ ദേശീയപതാക ഉയർത്തി.പ്രധാനാധ്യാപിക എ.രമണി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഗാ വാക്സിനേഷൻ യജ്ഞത്തിന് മാതൃകാപരമായി നേതൃത്വം നല്‍കുന്ന കോട്ടോപ്പാടം കുടുംബാ രോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കല്ലടി അബ്ദുവിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.സ്കൂൾ ക്ലാസ് ഗ്രൂപ്പുകളിൽ ഫ്രീഡം അസംബ്ലിയും ദേശഭക്തിഗാനം,പതാക നിർമ്മാണം, ക്വിസ്, പ്രസംഗം,പതിപ്പ് നിർമ്മാണം, സ്വതന്ത്ര്യസമര നായകരുടെ ചിത്രങ്ങ ൾ ഉൾപ്പെടുത്തിയുള്ള ആൽബം തുടങ്ങി വിവിധ മത്സരങ്ങളും ഓൺലൈൻ വഴി സംഘടിപ്പിച്ചു.മാനേജർ കല്ലടി റഷീദ്, സ്റ്റാഫ് സെക്രട്ടറി പി. ശ്യാമപ്രസാദ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബാബു ആലായൻ,കെ.സി.ഗീത, കെ.എ.രതി, എസ്.രാജി, കെ. സാജിത്, ജി.അമ്പിളി,വി.പി.സലാഹുദ്ദീൻ,ഹമീദ് കൊമ്പത്ത്,ഷിജി ജോർജ്,വി.പി.ഷൗക്കത്ത്,കെ.ഉണ്ണിഅവറ,കെ.എസ്.മനോജ്,പാഠ്യാനുബന്ധ സമിതി കൺവീനർ കെ.മൊയ്തുട്ടി,ജോൺ റിച്ചാർഡ്, പി. ഹാജറ,ടി.പി.അബ്ദുൽ സലീം, പി.ഗിരീഷ്, എം.പി.ഷംജിത്ത്, കെ. എം.മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.