ഒറ്റപ്പാലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ കുടുംബശ്രീയെ പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് ഔഷധ സസ്യക്കൃഷി ആരം ഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീൻ പറഞ്ഞു.ഒറ്റപ്പാലം നഗരസഭാ ഗവ. ആയുർവേദ ആശുപത്രിയിൽ എം.എൽ.എ ഫണ്ടിൽ നിർമ്മിച്ച പുതിയ ഒ.പി ബ്ലോക്ക് കെട്ടിട ത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.ആയുർവേദ മരുന്ന് നിർമ്മാണ രംഗത്ത് ഗുണനില വാരമുള്ള ഔഷധ സസ്യങ്ങൾക്ക് വലിയ സാധ്യതയാണുള്ളത്. സംസ്ഥാനത്ത് ഒരുകാലത്ത് വലിയ തോതിൽ ലഭിച്ചിരുന്ന ഔഷധ സസ്യങ്ങൾ വീണ്ടും ലഭ്യമാക്കുകയാണ് ലക്ഷ്യം. ദീർഘകാല വിളകളായതിനാൽ സംരംഭകർക്ക് ലാഭം ഉറപ്പാക്കാൻ സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. പി.ഉണ്ണി എം.എൽ.എ അധ്യക്ഷനായ പരിപാടിയിൽ ഒറ്റപ്പാലം നഗരസഭാ ചെയർമാൻ എൻ.എം നാരായണൻ നമ്പൂതിരി, മുൻ എം.എൽ.എ എം.ഹംസ, ഡോ. കോമളം ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.