ഓങ്ങല്ലൂർ :2011 -ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ നിയമപരമായ വാർഡ് വിഭജനം നടപ്പാക്കുമെന്നും സംസ്ഥാനത്ത് ഒരാൾ പോലും ഭവനരഹിതരായി ഉണ്ടാവില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. ഓങ്ങല്ലൂർ പഞ്ചായത്ത് നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാ റിന്റെ ലോട്ടറി നറുക്കെടുപ്പിലൂടെ ഓങ്ങല്ലൂർ പഞ്ചായത്തിന് ലഭിച്ച ഒന്നാം സമ്മാനം ഉപയോഗിച്ച് ഓങ്ങല്ലൂർ 2 വില്ലേജ് വാടാനംകുറുശ്ശി പരിസരത്തെ പഞ്ചായത്ത് പരിസരത്താണ് ഓഡിറ്റോറിയം നിർമ്മി ക്കുന്നത്. പ്രളയ ബാധിതരെ സഹായിക്കുന്നതിന് സർക്കാർ മുൻ ഗണന നൽകുന്നതിനാൽ സാമ്പത്തിക ബാധ്യത ഉണ്ടാവുമെന്നതി നാൽ പഞ്ചായത്ത് വിഭജനം ഈ വർഷം നടത്തേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. നിർമ്മാണം പുരോഗ മിക്കുന്ന ലൈഫ് മിഷൻ പദ്ധതികൾക്ക് പുറമെ സംസ്ഥാനത്ത് 200 ഇടങ്ങളിലായി ഫ്ലാറ്റ് നിർമ്മാണത്തിന് തുടക്കമിട്ടതായും കുടുംബ ശ്രീക്ക് 1000 കോടി രൂപയുടെ അധികസഹായം അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനങ്ങളുൾപ്പെടെ വിപണി സജീവമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിൻ അധ്യക്ഷനായ പരിപാടി യിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണ ദാസ്, ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജിഷാർ പറമ്പിൽ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.