വടക്കഞ്ചേരി: അത്യാധുനിക സൗജന്യ ആംബുലന്‍സുകളുടെ ശൃംഖല കനിവ് – 108 പദ്ധതി പ്രകാരം വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിനായി അനുവദിച്ച ആംബുലന്‍സ് ഉദ്ഘാടനം പട്ടികജാതി -പട്ടികവര്‍ഗ -പിന്നോക്കക്ഷേമ -നിയമ -സാംസ്‌കാരിക -പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ. കെ ബാലന്‍ നവംബര്‍ 23വൈകീട്ട് മൂന്നിന് നിര്‍വഹിക്കും. വടക്കഞ്ചേരി മന്ദമൈതാനത്ത് നടക്കുന്ന പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി അധ്യക്ഷനാകും.
റോഡപകടങ്ങളില്‍ പെടുന്നവരെ സമയബന്ധിതമായി പ്രഥമ ശുശ്രൂഷയ്ക്കു ശേഷം അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് ആശുപത്രിയിലെത്തിക്കുക, ആദ്യ 48 മണിക്കൂറില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തൊട്ടാകെ ആധുനിക സൗജന്യ ആംബുലന്‍സ് ശൃംഖല കനിവ് -108 ആരംഭിച്ചിട്ടുള്ളത്. 108 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ കേന്ദ്രീകൃത കോള്‍ സെന്ററിന്റെ സഹായത്തോടെ സൗജന്യ ആംബുലന്‍സ് സേവനം ലഭ്യമാക്കാം.കനിവ് -108 പദ്ധതിയുടെ ഒന്നാംഘട്ട സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 17ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു.
പരിപാടിയില്‍ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍, വൈസ് പ്രസിഡന്റ് കെ. കുമാരന്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വാസുദേവന്‍, പി. ഗംഗാധരന്‍, രമജയന്‍, വനജരാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കൃഷ്ണകുമാര്‍, വടക്കഞ്ചേരി സി എച്ച് സി സൂപ്രണ്ട് വി. ആര്‍. ജയന്ത് എന്നിവര്‍ സംസാരിക്കും.