കണ്ണമ്പ്ര : മാലിന്യനിര്‍മാര്‍ജനത്തിന്റെ ഭാഗമായി കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോ ധനയില്‍ 50 കിലോഗ്രാമിലധികം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി. ഇവരി ല്‍ നിന്നും 10,000 രൂപ പിഴയും ഈടാക്കി. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്ത ഒരു സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുകയും 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. മാലിന്യം വലിച്ചെറിയുക, അലക്ഷ്യമായി കൈകാര്യം ചെയ്യുക, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ സംഭരിക്കുക, വില്‍പ്പന നടത്തുക എന്നിവ തടയാനും പഞ്ചായ ത്തിലെ വിജിലന്‍സ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടന്നു വരിക യാണ്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് കണ്ണമ്പ്ര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. തുടര്‍ന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ പിഴയോടൊപ്പം പ്രോസിക്യൂഷന്‍ നടപടികളും നേരിടേണ്ടി വരുമെന്ന് സെക്രട്ടറി അറി യിച്ചു. മാലിന്യനിര്‍മാര്‍ജനത്തിന്റെ ഭാഗമായി കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ വിജിലന്‍ സ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!